×

‘ വീണ്ടും തുടങ്ങിയോ? സംസാരിക്കേണ്ടത് സംസാരിക്കുക ! ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ രൂക്ഷമായി പ്രതികരിച്ച് പിണറായി വിജയന്‍

ആലപ്പുഴ : ആലപ്പുഴ സി പി എം ജില്ലാ സമ്മേളനത്തിന്റെ പൊതു ചര്‍ച്ചയില്‍ മുന്‍ മന്ത്രി ജി സുധാകരനെതിരെ തിരിഞ്ഞ പ്രതിനിധികളെ തടഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഏരിയ കമ്മിറ്റികള്‍ ഒന്നിന് പുറകേ ഒന്നായി ഊഴമിട്ട് മുതിര്‍ന്ന നേതാവ് സുധാകരനെ ആക്രമിക്കാന്‍ ശ്രമിച്ചതോടെയാണ് മുഖ്യമന്ത്രി അച്ചടക്കത്തിന്റെ വാള്‍ വീശി സുധാകരനെ സംരക്ഷിച്ചത്. ഇത് ജില്ലയില്‍ നിര്‍ത്തിയതാണ് വീണ്ടും തുടങ്ങിയോ? സംസാരിക്കേണ്ടത് സംസാരിക്കുക ‘ എന്ന പിണറായിയുടെ വാക്കുകള്‍ക്ക് മുന്നില്‍ വിമര്‍ശകരുടെ വായടയുകയായിരുന്നു.

പടനിലം സ്‌കൂള്‍ കോഴ വിഷയം ഉന്നയിച്ചാണ് ചാരുംമൂട് ഏരിയ കമ്മിറ്റി പ്രതിനിധികള്‍ ചര്‍ച്ചയില്‍ സംസാരിച്ചു തുടങ്ങിയത്. കോഴ സംഭവത്തില്‍ ആരോപണ വിധേയനായ കെ രാഘവനെ, സുധാകരന്‍ പിന്തുണച്ചെന്നായിരുന്നു ആരോപണം, ഇതിന് പിന്നാലെ അമ്ബലപ്പുഴ ഏരിയ കമ്മിറ്റി പ്രതിനിധികള്‍ വിമര്‍ശനം ആരംഭിച്ചു. ഏറെ ചര്‍ച്ചയായ തിരഞ്ഞെടുപ്പ് വിഷയമായിരുന്നു അവര്‍ എടുത്തിട്ടത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എച്ച്‌ സലാമിനെ തോല്‍പ്പിക്കാന്‍ സുധാകരന്‍ ശ്രമിച്ചു എന്നായിരുന്നു വിമര്‍ശനം. പിന്നാലെ മാവേലിക്കരയിലെ പ്രതിനിധി സുധാകരനെ അധികാരിമോഹിയായി വിശേഷിപ്പിച്ചു. ഇതോടെയാണ് പിണറായി ചര്‍ച്ചയില്‍ ഇടപെട്ടത്.

ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ പ്രവര്‍ത്തനം പരാജയമാണെന്നും വിമര്‍ശനം ഉയര്‍ന്നു. സി പി ഐ മന്ത്രിമാര്‍ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരുന്നില്ലെന്നായിരുന്നു ആരോപണം. മുഖ്യമന്ത്രിയെ ഇരുത്തിക്കൊണ്ട് ആഭ്യന്തര വകുപ്പിനെ കുറ്റം പറയുവാനും പ്രതിനിധികള്‍ തയ്യാറായി എന്നതും പ്രത്യേകതയായി. ചില പൊലീസ് ഉദ്യോഗസ്ഥര്‍ ബാദ്ധ്യതയാണെന്നും, ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തികള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നു എന്നുമായിരുന്നു വിമര്‍ശനം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top