×

ബിവറേജസില്‍ നിന്നു വാങ്ങിയ മദ്യം കുടിച്ച്‌ കാഴ്ച പോയെന്ന് പരാതി; കൊല്ലത്ത് വില്‍പനശാല അടച്ചു

കൊല്ലം; ബിവറേജസ് വില്‍പനശാലയില്‍ നിന്നു വാങ്ങിയ മദ്യം കുടിച്ച്‌ കാഴ്ച നഷ്ടപ്പെട്ടെന്ന് പരാതി.

കോട്ടാത്തല സ്വദേശിയായ ഓട്ടോഡ്രൈവര്‍ക്കാണ് കാഴ്ച നഷ്ടമായതായി പരാതി ഉയര്‍ന്നത്. തുടര്‍ന്ന് കൊല്ലം എഴുകോണ്‍ ബിവറേജസ് വില്‍പനശാലയില്‍ എക്സൈസ് പരിശോധന നടത്തി. സാധാരണക്കാര്‍ കൂടുതലായി വാങ്ങുന്ന 9 ഇനങ്ങളുടെ സാംപിള്‍ ശേഖരിച്ചു തിരുവനന്തപുരം കെമിക്കല്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചു. ഇന്നലെ ബവ്റിജസ് വില്‍പനശാല പ്രവര്‍ത്തിച്ചില്ല.

ദിവസങ്ങള്‍ക്കു മുന്‍പാണ് ഏഴുകോണ്‍ ബിവറേജസില്‍ നിന്ന് ഓട്ടോഡ്രൈവര്‍ മദ്യം വാങ്ങുന്നത്. ബുധനാഴ്ചയാണ് സുഹൃത്തുമൊത്ത് മദ്യപിച്ചത്. അന്നു വൈകിട്ട് കാഴ്ച ശക്തി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

എക്സൈസ് കൊല്ലം ഡപ്യൂട്ടി കമ്മിഷണര്‍ ബി.സുരേഷ്, അസി.കമ്മിഷണര്‍ വി.റോബര്‍ട്ട്, സിഐ‍പി.എ.സഹദുള്ള, ‍ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ ഉദയകുമാര്‍ ഇന്‍സ്പെക്ടര്‍ പോള്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top