×

യുവാക്കള്‍ രാഷ്ട്രീയത്തോട് വിമുഖത കാട്ടരുത് – അപു ജോണ്‍ ജോസഫ്

 

കാസർകോട്: അഭ്യസ്തവിദ്യരായ യുവജനങ്ങൾ പൊതുപ്രവർത്തന രംഗത്തേക്കും സംഘടനാ ചുമതലകളിലേക്കും ഉയർന്നു വരണമെന്ന് അപു ജോൺ ജോസഫ് രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമാക്കാൻ ഇന്നത്തെ തലമുറ കാണിക്കുന്ന വിമുഖത മാറണം നമ്മൾ മാറി നിന്നാൽ നമ്മെക്കാൾ കഴിവു കുറഞ്ഞവർ ഭരണസിരാ കേന്ദ്രങ്ങൾ കൈയടക്കി നമ്മളെ ഭരിക്കും

 

അവരെടുക്കുന്ന മണ്ടൻ തീരുമാനങ്ങൾ അംഗീകരിച് നമ്മൾ അഭിപ്രായസ്വാതന്ത്ര്യം പോലുമില്ലാതെ ജീവിക്കേണ്ടിവരും അത്തരത്തിലുള്ള ഒരു സാഹചര്യത്തിൽ കൂടിയാണ് ഇന്നത്തെ വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയം കടന്നുപോകുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു യൂത്ത് ഫ്രണ്ട് കാസർകോട് ജില്ലാ കമ്മിറ്റി ഓൺലൈൻ വഴി നടത്തിയ യുവജനങ്ങളും വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയവും എന്ന ഈ വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

യോഗത്തിൽ യൂത്ത് ഫ്രണ്ട് കാസർകോട് ജില്ലാ പ്രസിഡൻറ് ഷോബി ഫിലിപ്പ് അധ്യക്ഷതവഹിച്ചു സംസ്ഥാന പ്രസിഡൻറ് അജിത് മുതിരമല മുഖ്യപ്രഭാഷണം നടത്തി കേരള ഐ ടി ആൻഡ് പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന ഓഫീസ് ചാർജ് സെക്രട്ടറി ജയ്സ് വെട്ടിയാർ,കേരള കോൺഗ്രസ് കാസർഗോഡ് ജില്ലാ പ്രസിഡൻറ് ജെറ്റോ ജോസഫ്, ഓഫീസ് ചാർജ് സെക്രട്ടറി പ്രിൻസ് ജോസഫ്  യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറിമാരായ അബിൻ ഷാജി, ജോസഫ് കെ, ജോസഫ് ജെറ്റോ, ജസ്റ്റിൻ പുള്ളോലിൽ
കേരള കോൺഗ്രസ് വെസ്റ്റ് എളേരി മണ്ഡലം പ്രസിഡണ്ട് ബിനോയ് വള്ളോപ്പള്ളി തുടങ്ങിയവർ സംസാരിച്ചു യൂത്ത് ഫ്രണ്ട് ജില്ലാ ഓഫീസ് ചാർജ് സെക്രട്ടറി എബിൻ തോണക്കര സ്വാഗതവും കാഞ്ഞങ്ങാട് നിയോജക മണ്ഡലം സെക്രട്ടറി ജോസഫ് കെ നന്ദിയും പറഞ്ഞു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top