×

നാളെ മുതല്‍ റേഷന്‍ കടകള്‍ രാവിലെ 8.30 മുതല്‍ 12.30 വരെയും വൈകിട്ടു മൂന്നു മുതല്‍ 6.30 വരെയും

തിരുവനന്തപുരം: ഇ പോസ് മെഷീന്‍ സെര്‍വര്‍ പ്രശ്നം പരിഹരിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ക്രമീകരണം പിന്‍വലിച്ചു.

നാളെ മുതല്‍ റേഷന്‍ കടകള്‍ രാവിലെ 8.30 മുതല്‍ 12.30 വരെയും വൈകിട്ടു മൂന്നു മുതല്‍ 6.30 വരെയും പഴയതുപോലെ പ്രവര്‍ത്തിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട് ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിനുശേഷം മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.
കുറച്ചുനാളായി പകുതി ജില്ലകളില്‍ വീതം പ്രവര്‍ത്തന സമയം രാവിലെയും വൈകിട്ടുമായി ക്രമീകരിച്ചിരുന്നെങ്കിലും റേഷന്‍ വിതരണത്തെ ഇത് ഒരുതരത്തിലും ബാധിച്ചില്ലെന്നും മന്ത്രി പറഞ്ഞു. ഈ മാസം ഇന്നലെ വരെ 50,62,323 പേര്‍ (55.13 ശതമാനം) റേഷന്‍ വാങ്ങി. ഇന്നലെ മാത്രം വൈകിട്ട് 6.30 വരെ 4,46,440 പേരും വാങ്ങി. അതേസമയം, ഇ പോസ് മെഷീന്‍ ഇപ്പോഴും ഇടയ്ക്കിടെ പണിമുടക്കുന്നുവെന്ന് റേഷന്‍ വ്യാപാരികള്‍ പരാതിപ്പെട്ടു. തിരുവനന്തപുരം, കോട്ടയം, ഇടുക്കി ജില്ലകളിലെ ചില കടകളില്‍ ഇന്നലെയും മെഷീന്‍ മന്ദഗതിയിലാണ് പ്രവര്‍ത്തിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top