×

രാത്രി 12 30 ന് എസ് പി കാര്‍ത്തിക് പാഞ്ഞെത്തി ; മൂന്ന് മണിയോടെ ശാന്തമാക്കി ; വെടി ഉതിര്‍ക്കാതെ പ്രതികളെ കീഴടക്കി പോലീസ്

പൊലീസ് ജീപ്പിനുള്ളില്‍ പൊലീസുകാരെ പൂട്ടിയിട്ട് കത്തിക്കാനായിരുന്നു ശ്രമം. ഇതിനെ പൊലീസ് പ്രതിരോധിച്ചു. പൊലീസുകാര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇതോടെ പുത്തന്‍കുരിശില്‍ നിന്നും കുന്നത്തുനാട്ടില്‍ നിന്നും കൂടുതല്‍ പൊലീസ് എത്തി. കിഴക്കമ്ബലത്തെ കിറ്റക്‌സ് മാനേജ്‌മെന്റും സജീവ ചര്‍ച്ചകള്‍ക്ക് എത്തി. എന്നാല്‍ തൊഴിലാളികള്‍ മാനേജ്‌മെന്റിനെ കേട്ടില്ല. പൊലീസിനെതിരെ കല്ലെറിഞ്ഞു. വീണ്ടും പൊലീസ് വാഹനങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു. ഏതാണ്ട് നൂറോളം തൊഴിലാളികളാണ് ഉണ്ടായിരുന്നത്. പ്രശ്‌നം കൈവിട്ടതോടെ ആലുവ റൂറല്‍ എസ് പി കാര്‍ത്തിക് സ്ഥലത്തെത്തി.

സംഭവം അറിഞ്ഞ് പുത്തന്‍കുരിശ് സി ഐ സ്വന്തം വാഹനത്തില്‍ സ്ഥലത്ത് എത്തി. അദ്ദേഹത്തെ വളഞ്ഞു വച്ച്‌ ആക്രമിച്ചു. ഇതോടെയാണ് പുത്തന്‍കുരിശ് പൊലീസ് സ്ഥലത്തേക്ക് വന്നത്. ഈ പൊലീസ് ജീപ്പിനെയാണ് തടഞ്ഞു വച്ച്‌ കത്തിക്കാന്‍ ശ്രമിച്ചത്. ജീപ്പ് തുറക്കാന്‍ സമ്മതിക്കാതെ കത്തിക്കുകയായിരുന്നു. എന്നാല്‍ കത്തുന്ന ജീപ്പില്‍ നിന്നും പൊലീസ് ബലം പ്രയോഗിച്ച്‌ അക്രമികളെ മാറ്റി രക്ഷപ്പെടുകയായിരുന്നു. അല്ലായിരുന്നുവെങ്കില്‍ വലിയൊരു ദുരന്തം സംഭവിക്കുമായിരുന്നു.

 

ക്രിസ്മസുമായി ബന്ധപ്പെട്ട ആഘോഷത്തിനിടെ തൊഴിലാളികള്‍ക്കിടയില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുകയായിരുന്നു. പ്രശ്നം പരിഹരിക്കാന്‍ ചെന്ന പൊലീസുകാരെ തൊഴിലാളികള്‍ കൂട്ടംചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. കുന്നത്തുനാട് സിഐ അടക്കമുള്ള നിരവധി പൊലീസുകാര്‍ക്ക് കാര്യമായി പരിക്കേറ്റു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top