×

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഇടുക്കി സ്വദേശിയായ യുവാവ് അറസ്റ്റില്‍

മലയിന്‍കീഴ്: പ്ളസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇടുക്കി സ്വദേശിയായ യുവാവ് അറസ്റ്റില്‍.

ഇടുക്കി കഞ്ഞിക്കുഴി പഴയരിക്കണ്ടം മംഗലത്തുവീട്ടില്‍ എസ്. ആല്‍ബര്‍ട്ട്‌ ജോസഫാണ് (അപ്പു-24) വിളപ്പില്‍ശാല പൊലീസിന്റെ പിടിയിലായത്. കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ യുവാവ് പെണ്‍കുട്ടിയുടെ വീടിന് സമീപം ജോലിക്കെത്തിയതായിരുന്നു. കുട്ടിയുമായും വീട്ടുകാരുമായും സൗഹൃദം സ്ഥാപിച്ച ഇയാള്‍ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. ഇതിനിടെ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പെണ്‍കുട്ടിയുമായി കൂടുതല്‍ അടുത്ത ഇയാള്‍ വീട്ടില്‍ രക്ഷിതാക്കള്‍ ഇല്ലാത്ത സമയത്തെത്തി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

ഈ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രതിയും ബന്ധുവും ചേര്‍ന്ന് സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെ ഇയാള്‍ ഇവിടെനിന്ന് മുങ്ങി. വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ആല്‍ബര്‍ട്ട്‌ മൂന്നാര്‍ ഭാഗത്തുള്ളതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വിളപ്പില്‍ശാല എസ്.എച്ച്‌.ഒ എന്‍. സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ മൂന്നാറില്‍ ക്യാമ്ബ് ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് വെള്ളത്തൂവല്‍ ഭാഗത്തുനിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. എ.എസ്.ഐ ആര്‍.വി. ബൈജു, സി.പി.ഒമാരായ ജയശങ്കര്‍, പ്രദീപ്, പ്രജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top