×

നിപ്മറിൽ  ഭിന്നശേഷികാർക്ക് തൊഴിൽ  പരിശീലനം

തൃശൂര്‍: സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന് കീഴിൽ  പ്രവർത്തിക്കുന്ന  സ്വയംഭരണ സ്ഥാപനമായ നാഷണൽ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  ഫിസിക്കൽ  മെഡിസിൻ  ആൻഡ്‌  റീഹാബിലിറ്റേഷനിൽ (നിപ്മർ)  ഭിന്നശേഷികാർക്ക്   സ്വയംപര്യാപ്തത കൈവരിക്കുന്നതിൻ്റെ  ഭാഗമായി ടൈലറിങ്, ബ്ലോക്ക്  പ്രിൻറ്റിങ്, ഹോർട്ടികൾച്ചർ, സെറാമിക് മേക്കിങ്, ബേക്കിംഗ്,  പേപ്പർ പേന, പേപ്പർ ബാഗ്  നിർമാണം, ഗാർഡനിങ്  എന്നീ കോഴ്‌സുകളിൽ  പരിശീലനം ആരംഭിക്കുന്നു . അപേക്ഷകർ  18 വയസ്സ് മുതൽ  30 വയസ്സ് വരെ പ്രായം ഉള്ളവരും പത്താം  ക്ലാസ് പാസ്സായവരും ആയിരിക്കണം.താല്പര്യം ഉള്ള  ഭിന്നശേഷികാർക്ക് അപേക്ഷിക്കവുന്നതാണ്.അപേക്ഷകരുടെ പഠനശേഷി വിലയിരുത്തിയതിനു ശേഷമായിരിക്കും  അനുയോജ്യമായ ട്രേഡിൽ പരിശീലനത്തിനായി തെരഞ്ഞടുക്കുന്നത് . വിശദവിവരങ്ങൾക്ക്  ഈ  നമ്പറുകളിൽ   ബന്ധപ്പെടുക .

9288008990, 9288008984, 9288099587

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top