×

വിവാഹ മുഹൂര്‍ത്തത്തിന് തൊട്ടുമുമ്ബ് താലിയും മാലയും കാണാനില്ല; രക്ഷകനായി സുജിത്ത്

ഗുരുവായൂര്‍: വിവാഹ മുഹൂര്‍ത്തത്തിന് തൊട്ടുമുമ്ബ് നോക്കുമ്ബോള്‍ ആറര പവ​െന്‍റ താലിയും മാലയും കാണാനില്ല. മുഹൂര്‍ത്തത്തില്‍ താലി ചാര്‍ത്താനാവാത്തതി​െന്‍റയും ആഭരണം നഷ്​ടപ്പെട്ടതി​െന്‍റയും പ്രയാസത്തിലായി വിവാഹ സംഘം.കാസര്‍കോട് വള്ളിയാലുങ്കല്‍ വീട്ടില്‍ കുഞ്ഞിരാമ​െന്‍റയും പ്രസന്നയുടെയും മകന്‍ ശ്രീനാഥും പത്തനംതിട്ട കോന്നി കുറാട്ടിയില്‍ ശ്രീകുമാറി​െന്‍റയും ലതയുടെയും മകള്‍ ശ്രുതിയും തമ്മിലുള്ള വിവാഹമാണ് അഗ്​നിപരീക്ഷയിലൂടെ കടന്നുപോയത്. കുറേ തിരഞ്ഞിട്ടും താലിയും മാലയും കിട്ടാത്തതിനെ തുടര്‍ന്ന് മഞ്ഞച്ചരടില്‍ ചെറിയ താലിയിട്ട് വിവാഹം നടത്താനുള്ള ഒരുക്കത്തിലായി കുടുംബം.

അപ്പോഴാണ് അമൃതധാരപോലെ പൊലീസി​െന്‍റ അനൗണ്‍സ്മെന്‍റ്: ‘കണ്‍ട്രോള്‍ റൂമില്‍ സ്വര്‍ണാഭരണങ്ങളടങ്ങിയ പഴ്സ് കണ്ടുകിട്ടിയിട്ടുണ്ട്’. വിവാഹ സംഘം നേരെ കണ്‍ട്രോള്‍ റൂമിലേക്ക് കുതിച്ചു. അവിടെയെത്തിയപ്പോള്‍ നഷ്​ടമായ താലിയും മാലയുമായി ഒരു യുവാവ് കണ്‍ട്രോള്‍ റൂമില്‍ എത്തിയിരിക്കുന്നു. പാലക്കാട് കമ്ബ സ്വദേശി കാരക്കാട് വീട്ടില്‍ അറുമുഖ​െന്‍റ മകന്‍ സുജിത്താണ് (42) ആ വിവാഹ സംഘത്തിന് ദൈവദൂതനായത്.മേല്‍പത്തൂര്‍ ഓഡിറ്റോറിയ പരിസരത്തുനിന്നു കളഞ്ഞുകിട്ടിയ പഴ്സ് സുജിത്ത് പൊലീസ് കണ്‍ട്രോള്‍ റൂമിലെ എ.എസ്.ഐ പി. കൃഷ്ണകുമാറിനെ ഏല്‍പിക്കുകയായിരുന്നു. എ.സി.പി കെ.ജി. സുരേഷ്, സി.ഐ സി. പ്രേമാനന്ദകൃഷ്ണന്‍, എസ്.ഐ അറുമുഖന്‍ എന്നിവരുടെ നിര്‍ദേശപ്രകാരം താലിയും മാലയും ഉടന്‍ വിവാഹ സംഘത്തിന് കൈമാറി.

നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ താലികെട്ടും നടന്നു. ഇലക്‌ട്രീഷ്യനായ സുജിത്ത് ദര്‍ശനത്തിനായാണ് ഗുരുവായൂരിലെത്തിയത്. 85ഓളം വിവാഹങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ വെള്ളിയാഴ്ച ക്ഷേത്രനടയില്‍ തിരക്കുണ്ടായിരുന്നു. വര​െന്‍റ അമ്മയുടെ കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്നാണ് താലിയും മാലയും അടങ്ങുന്ന പഴ്സ് താഴെ വീണത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top