×

ആദിവാസി_ പട്ടിക ജാതി കുട്ടികളുടെ വിദ്യാഭ്യസം വഴിമുട്ടുന്നു; ജില്ലാ കളക്ടര്‍മാര്‍ ഇടപെടണം; കേരള പുലയന്‍ മഹാസഭ.

തൊടുപുഴ: സംസ്ഥാനത്ത് വിവിധ ജില്ലകളിലെ മലയോര മേഘലകളില്‍ നിന്നുമുള്ള ആയിരക്കണക്കായ ആദിവാസി_പട്ടിക ജാതി വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം വഴിമുട്ടിയതോടെഗുരുതര പ്രതിസന്ധി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നതായി കേരള പുലയന്‍ മഹാസഭ ആരോപിച്ചു.

കോവിഡിന്റ പശ്ചാത്തലത്തില്‍ രൂപപ്പെട്ട പുത്തന്‍ വിദ്യാഭ്യാസ സമ്പ്രദായവുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതും, ഭൗതികമായി അതിനുവേണ്ട സൗകര്യക്കുറവുമാണ് ഇതിന് കരണമായിട്ടുളളത്. ടി വി യുടേയും സ്മാര്‍ട്ട് ഫോണിന്റേയും അപര്യാപ്തതയും ഇവ രണ്ടും ഉള്ളിടത്ത് നെറ്റ് സംവിധാനം ഇല്ലാത്തതും,വൈദ്യുതിയുടെ അപര്യാപ്തതയുമൊക്കെയാണ് കുട്ടികള്‍ക്ക് പഠനത്തോട് താത്പര്യക്കുറവുണ്ടാവാന്‍ കാരണമെന്നുമാണ് രക്ഷിതാക്കള്‍ പരാതിപ്പെടുന്നത്.

ഇത്തരം കാര്യങ്ങളില്‍ ചില മാതാ പിതാക്കളുടെ അജ്ഞതയും വെല്ലുവിളിയാണ്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാന്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തന സജ്ജമാകണമെന്നും, വകുപ്പുകളും, സന്നദ്ധ സംഘടനകളും,ത്രിതല പഞ്ചായത്ത് സംവിധാനങ്ങളും സംയോജിപ്പിച്ച് ജില്ലാ കളക്ടര്‍മാരുടെ അടിയന്തിര ഇടപെടല്‍ നടത്തണമെന്നും കേരള പുലയന്‍ മഹാസഭ (കെ.പി.എം.എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. അനില്‍കുമാര്‍ ആവശ്യപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top