×

നിയമസഭയില്‍ ‘ക്യാപ്റ്റനെതിരെ’ തുറന്നടിച്ച്‌, ആഭ്യന്തര വകുപ്പിന്റെ പോരായ്മകള്‍ അക്കമിട്ട് നിരത്തി കെ കെ രമ

നയപ്രഖ്യാപനത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടുന്നതിനൊപ്പം ആഭ്യന്തര വകുപ്പിന്റെ കഴിഞ്ഞകാലത്തെ വീഴ്ചകള്‍ സഭയില്‍ ഓര്‍മ്മിപ്പിക്കുവാനും അവര്‍ മറന്നില്ല.

കഴിഞ്ഞ സര്‍ക്കാറിന്റെ ആഭ്യന്തര നയം പരാജയമാണെന്ന് അഭിപ്രായപ്പെട്ട കെ കെ രമ അതിനുള്ള ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടി. കസ്റ്റഡി കൊലപാതകങ്ങള്‍, വ്യാജ ഏറ്റുമുട്ടലുകള്‍, കുഞ്ഞുങ്ങള്‍ വരെ പീഡിപ്പിക്കപ്പെട്ട സംഭവങ്ങള്‍ എന്നിവയുടെ അന്വേഷണങ്ങള്‍ പോലും അട്ടിമറിക്കപ്പെട്ടു. കഴിഞ്ഞ സര്‍ക്കാരില്‍ അപമാനകരമായ നിരവധി സംഭവങ്ങളുടെ ഘോഷയാത്രയുണ്ടായി. ഈ സര്‍ക്കാരും അതേ പൊലീസ് നയമാണോ സ്വീകരിക്കുന്നതെന്നും അവര്‍ ചോദിച്ചു.

സഭയില്‍ അവതരിപ്പിച്ച നയപ്രഖ്യാപനം ഒട്ടും പുതിയതല്ലെന്നും കെ കെ രമ അഭിപ്രായപ്പെട്ടു. കെ റെയില്‍ പോലുള്ള പദ്ധതി 20000 ത്തിലധികം കുടുംബങ്ങള്‍ കുടിയൊഴിപ്പിക്കപ്പെടുന്നതാണ്. കിഫ്ബി കേരളത്തെ വന്‍ കടക്കെണിയിലേക്ക് തള്ളുന്നതാണ്. ഇതൊരു വായ്പാ കെണിയാണെന്ന് തുറന്ന് പറയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അഭിപ്രായപ്പെട്ട എം എല്‍ എ നയപ്രഖ്യാപനത്തെ വഞ്ചനാപരമെന്നാണ് വിശേഷിപ്പിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top