×

റോഷിക്ക് വൈദ്യുതി / ഉന്നത വിദ്യാഭ്യാസം / ഇല്ലെങ്കില്‍ തൊഴില്‍ വകുപ്പ് ; – ആന്റണി രാജുവിന് ഫിഷറീസ് ലഭിച്ചേക്കും.

 

തിരുവനന്തപുരം : നിരവധി വര്‍ഷങ്ങള്‍ എംഎല്‍എ സ്ഥാനത്ത് ഉണ്ടായിരുന്നുവെങ്കിലും ആദ്യമായി മന്ത്രിമാരാവുന്ന റോഷിയ്ക്ക് വൈദ്യുതി വകുപ്പോ തൊഴില്‍ വകുപ്പോ ലഭിച്ചേക്കും. റവന്യൂവും, ഭക്ഷ്യ സിവില്‍ സപ്ലൈസും കൃഷി വകുപ്പും വിട്ടു നല്‍കില്ലെന്ന് സിപിഐ അറിയിച്ചിരുന്നു.

 

പിഡബ്ല്യുഡിയും ജലസേചനവും ഇല്ലെങ്കില്‍ ഉന്നത വിദ്യാഭ്യാസം ലഭിക്കണമെന്ന് ആവശ്യമാണ് ജോസ് കെ മാണി മുന്നോട്ട് വച്ചിരിക്കുന്നത്.

 

ഇവ മൂന്നും ലഭിച്ചില്ലെങ്കില്‍ പി ജെ ജോസഫ് കൈകാര്യം ചെയ്തിരുന്ന പിഡബ്ല്യുഡിയോ, ജലസേചനമോ വേണമെന്നാണ് ജോസ് കെ മാണി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ പിഡബ്ല്യുഡി വിട്ട് കൊടുക്കുന്നതിലെ സാങ്കേതികത്വം കോടിയേരി ബാലകൃഷ്ണന്‍ ജോസ് കെമാണിയെ അറിയിച്ചു. അങ്ങനെയാണ് തൊഴില്‍ വകുപ്പോ, വൈദ്യുതി വകുപ്പോ കൈമാറാമെന്ന് അറിയിച്ചിട്ടുള്ളത്.

 

ആദ്യമായി മന്ത്രിയാവുന്ന ആന്റണി രാജുവിന് ഫിഷറീസ് വകുപ്പ് കൈമാറണമെന്ന കാര്യമാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്. മേഴ്‌സികുട്ടിയമ്മ നിര്‍വ്വഹിച്ചിരുന്ന വകുപ്പായിരുന്നു.

 

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുമ്ബും ശേഷവും വിട്ടുവീഴ്ചയുടെ സ്വരമാണ് ഇടതുമുന്നണിക്ക്. മന്ത്രിസ്ഥാനങ്ങള്‍ നിശ്ചയിക്കുമ്ബോള്‍ സ്വാഭാവികമായി ഉണ്ടാകാന്‍ ഇടയുള്ള ഭിന്നസ്വരങ്ങളെ അനുനയിക്കുന്നതിനൊപ്പം, പരമാവധി അംഗങ്ങളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചു. 21 അംഗ മന്ത്രിസഭയാണ് നിലവില്‍ വരുന്നത്. സിപിഐഎം-12, സിപിഐ-4, ജനതാദള്‍ എസ്-1, കേരള കോണ്‍ഗ്രസ്-1, എന്‍സിപി-1 എന്നിങ്ങനെയാണ് മന്ത്രിസ്ഥാനം. മന്ത്രിമാരുടെ വകുപ്പ് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും എല്ലാവിഭാഗത്തിന്റേയും പ്രാതിനിധ്യം ഉറപ്പാക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.

സിപിഐഎമ്മിനാണ് സ്പീക്കര്‍ സ്ഥാനം. ഡെപൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐയ്ക്ക് നല്‍കി. ഒരു അംഗങ്ങളുള്ള നാല് കക്ഷികളില്‍ രണ്ട് പേര്‍ക്ക് ആദ്യ ടേം എന്നത് പ്രകാരം ഐഎന്‍എല്ലിന്റെ അഹമ്മദ് ദേവര്‍കോവിലും ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജുവും ആദ്യ ടേമില്‍ മന്ത്രിമാരാവും. രണ്ടാം ടേം മതിയെന്നായിരുന്നു ആന്റണി രാജു അറിയിച്ചിരുന്നത്. എന്നാല്‍ സാമുദായിക പരിഗണന കൂടി മുന്നില്‍ കണ്ടാണ് ആന്റണി രാജുവിനെ ആദ്യ ടേമില്‍ മന്ത്രിസ്ഥാനം നല്‍കുന്നത്.

കെബി ഗണേശ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും അടുത്ത ടേമിലായിരിക്കും മന്ത്രിമാരാവുക. കേരള കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും നല്‍കും. കെകെ ശൈലജ ഒഴികെ സിപിഐഎമ്മിലെ 10 മന്ത്രിമാരും പുതുമുഖങ്ങളാണ്. ബേപ്പൂര്‍ എംഎല്‍എ പിഎം മുഹമ്മദ് റിയാസ്, എം വി ഗോവിന്ദന്‍ മാസ്റ്റര്‍, കെ രാധാകൃഷ്ണന്‍, വി ശിവന്‍കുട്ടി, വീണ ജോര്‍ജ്, കെ എന്‍ ബാലഗോപാല്‍ ,പി രാജീവ് ,എം ബി രാജേഷ്, വി എന്‍ വാസവന്‍, പി നന്ദകുമാര്‍ സജി ചെറിയാന്‍ എന്നിവരുടെ പേരുകളാണ് പരിഗണനയില്‍.

മുന്നണിയില്‍ എല്‍ജെഡിക്ക് മാത്രമാണ് നിരാശയുണ്ടായത്. രണ്ട് അംഗങ്ങളുള്ള ജനതാദള്‍ എസുമായി എല്‍.ജെ.ഡി ലയിക്കണമെന്ന നിര്‍ദ്ദേശമാണ് നേരത്തേ മുതല്‍ സിപിഎം മുന്നോട്ടുവച്ചിരുന്നത്. ഇന്നലെ ഉഭയകക്ഷി ചര്‍ച്ചയില്‍ രണ്ട് സോഷ്യലിസ്റ്റ് ഗ്രൂപ്പുകള്‍ക്കുമായി ഒരു വകുപ്പ് നല്‍കാനേ നിവൃത്തിയുള്ളൂവെന്ന് എല്‍.ജെ.ഡി നേതാക്കളെ സിപിഎം നേതൃത്വം അറിയിച്ചു. അതേസമയം, മന്ത്രിസ്ഥാനമില്ലെങ്കില്‍ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളടക്കം സ്വീകരിക്കരുതെന്നാണ് എല്‍.ജെ.ഡിയിലെ വികാരം. എന്നാല്‍ മുന്നണി വിടില്ല.രണ്ടു കൂട്ടര്‍ക്കുമായി മൂന്ന് അംഗങ്ങളുള്ളതിനാല്‍ ഒരു മന്ത്രിസ്ഥാനമെന്നാണ് ജെ.ഡി.എസിനോടും വ്യക്തമാക്കിയത്. ലയനകാര്യം സിപിഎം വീണ്ടും സൂചിപ്പിച്ചപ്പോള്‍, തങ്ങള്‍ മുന്‍കൈയെടുത്തിട്ടും അവരാണ് വഴങ്ങാതിരുന്നത് എന്ന് ജെ.ഡി.എസ് നേതാക്കള്‍ പ്രതികരിച്ചു. രണ്ട് അംഗങ്ങളുള്ള അവര്‍ക്ക് ഒരു മന്ത്രിയെന്നതാണ് തത്വത്തിലുള്ള ധാരണ.

 

എല്ലാ ഘടകകക്ഷികളേയും കൂട്ടി മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്പരമാവധി അംഗസംഖ്യയായ 21 പേരെയും ഉള്‍പ്പെടുത്തിയ മന്ത്രിസഭ അധികാരത്തില്‍ വരുന്നത്. വി എസ് സര്‍ക്കാരിലും, ഒന്നാം പിണറായി മന്ത്രിസഭയിലും 20 അംഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഇത്തവണ 67 അംഗങ്ങള്‍ ഉണ്ടെങ്കിലും ഘടകകക്ഷികളെ കൂടി പരിഗണിക്കേണ്ടത് കണക്കിലെടുത്താണ് ഒരു മന്ത്രിസ്ഥാനം വിട്ടുനല്‍കാന്‍ സിപിഐഎം തയ്യാറായത്. ഇതോടെ ചീഫ് വിപ്പ് സ്ഥാനം വിട്ടുനല്‍കാന്‍ സിപിഐയും സമ്മതം മൂളി. 17 അംഗങ്ങളുള്ള സിപിഐയ്ക്ക് നിലവിലുള്ള നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവുമാണ് ലഭിച്ചിരിക്കുന്നത്.

മുന്നണിയിലേക്ക് പുതുതായി വന്ന കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് അഞ്ച് അംഗങ്ങളാണുള്ളത്. രണ്ട് മന്ത്രിസ്ഥാനത്തിന് വേണ്ടി അവസാനം വരെ ശക്തിയായി വാദിച്ചെങ്കിലും നിലവിലെ സാഹചര്യത്തില്‍ അതിനുള്ള ബുദ്ധിമുട്ട് സിപിഐഎം അറിയിച്ചു. തുടര്‍ന്ന് ഒരുമന്ത്രിസ്ഥാനവും ക്യാബിനറ്റ് റാങ്കുള്ള ചീഫ് വിപ്പ് പദവിയും നല്‍കി ജോസ് കെ മാണി വിഭാഗത്തെ തൃപ്തിപ്പെടുത്തി.

 

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top