×

‘രാഹുല്‍ ഗാന്ധിയുടെ ഹോട്ടല്‍ ബില്‍ 6 ലക്ഷം ബിന്ദു ചേച്ചി കൊടുത്തു’ – മാങ്കൂട്ടത്തിന്റെ മറുപടി

തിരുവനന്തപുരം: രാഹുല്‍ ​ഗാന്ധി താമസിച്ച ഹോട്ടലിന്റെ വാടക നല്‍കിയില്ല എന്ന സി.പി.എം മുഖപത്രത്തില്‍ വന്ന വാര്‍ത്തയില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. കൊല്ലം ബീച്ചിലെ നക്ഷത്ര ഹോട്ടലില്‍ ഫെബ്രുവരി 24നു താമസിച്ച ഇനത്തില്‍ ആറുലക്ഷം രൂപ നല്‍കാനുണ്ടെന്നായിരുന്നു വാര്‍ത്ത.

എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്നും പണം കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ നല്‍കിയതാണെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഈ പത്രവാര്‍ത്ത സി.പി.എം നേതാവ് പി. ജയരാജനും ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പി. ജയരാജന്‍ സഖാവെ,
കാശ് അണ്ണനല്ല, ചേച്ചി കൊടുത്തിട്ടുണ്ട്. ഏത് ചേച്ചി ആണെന്നറിയുമോ? ബിന്ദു ചേച്ചി, കൊല്ലം ഡി.സി.സി പ്രസിഡന്‍്റ്. രാവിലെ മുതല്‍ സഖാക്കള്‍ പ്രചരിപ്പിച്ച ഒരു വാര്‍ത്തയുണ്ട്, “രാഹുല്‍ താമസിച്ച ഹോട്ടലിന്‍്റെ വാടക നല്കിയില്ല”. പത്രം ഏതാണെന്ന് അന്വേഷിക്കണ്ട, നേര് നേരത്തെ അറിയിക്കുന്ന പത്രം തന്നെ. ആ പത്രത്തില്‍ കോണ്‍ഗ്രസ്സിനെ പറ്റി സത്യസന്ധമായ ഒരു വാര്‍ത്ത വരണം എന്ന വാശി എനിക്കില്ല. മാത്രമല്ല ദേശാഭിമാനി കോണ്‍ഗ്രസ്സിനെ പറ്റി നല്ലത് എഴുതിയാല്‍ കോണ്‍ഗ്രസ്സ് എന്തോ തെറ്റ് ചെയ്തു എന്ന് വേണം അനുമാനിക്കുവാന്‍.

ആ പത്ര കട്ടിംഗ് കിട്ടിയ പാടെ, യുക്തിയും ബുദ്ധിയും AKG സെന്‍്ററില്‍ പണയം വെച്ച സകല സൈബര്‍ CITU തൊഴിലാളികളും “കാശ് അണ്ണന്‍ തരും “എന്ന തലക്കെട്ടില്‍ വെച്ചു കാച്ചി. എന്നാല്‍ പി. ജയരാജനും ആ വ്യാജ വാര്‍ത്ത ഷെയര്‍ ചെയ്തപ്പോഴാണ്, അവരുടെ നേതൃത്വത്തിന്‍്റെയും ബോധരാഹിത്യം മനസ്സിലായത് (പണ്ട് ബോധം പോയ സംഭവം വെച്ച്‌ പറഞ്ഞതല്ലാ).

സംഭവം അറിഞ്ഞ് ഞാന്‍ കൊല്ലം DCC പ്രസിഡന്‍്റ് ശ്രീമതി ബിന്ദു കൃഷ്ണയോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത്, ആ പണം അവര്‍ നേരത്തെ തന്നെ നേരിട്ട് ഹോട്ടലുകാര്‍ക്ക് കൊടുത്തുവെന്നാണ്. എന്നിട്ട് അതിന്‍്റെ ഡീറ്റെയില്‍സ് എനിക്ക് അയച്ചു തരുകയും ചെയ്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top