×

“പിണറായി വിജയനായ ഞാന്‍… ” ചരിത്രം തിരുത്തി – പിണറായി വിജയന്‍;

തിരുവനന്തപുരം:

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുമ്ബാകെ മുഖ്യമന്ത്രിയായി പിണറായി സത്യപ്രതിജ്ഞ ചെയ്തു. പിണറായി വിജയനായ ഞാന്‍.. എന്നു തുടങ്ങി സത്യപ്രതിജ്ഞ ചൊല്ലിയ പിണറായി സഗൗരവ പ്രതിജ്ഞയാണ് ചൊല്ലിയത്.

സത്യപ്രതിജ്ഞ ചെയ്ത പിണറായിക്ക് ഗവര്‍ണര്‍ പൂച്ചെണ്ടു സമ്മാനിച്ച്‌ ആശംസകള്‍ നേര്‍ന്നു. മുഖ്യമന്ത്രിക്ക് ശേഷം രണ്ടാമതായ സത്യപ്രതിജ്ഞ ചെയ്തത് സിപിഐയിലെ കെ രാജനായിരുന്നു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് കേരളാ കോണ്‍ഗ്രസില്‍ നിന്നും റോഷി അഗസ്റ്റിനാണ് സത്യപ്രതജ്ഞ ചെയ്തത്. റോഷി ദൈവ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

ശേഷം ഘടകകക്ഷി മന്ത്രിമാരായ കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു. കെ. കൃഷ്ണന്‍കുട്ടി ദൈവനാമത്തിലാണ് സത്യവാചകം ചൊല്ലിയത്.

പിന്നാലെ എത്തിയ എ കെ ശശീന്ദ്രന്‍ ദൃഢപ്രതിജ്ഞ ചെയ്തപ്പോല്‍ ഐഎന്‍എല്ലില്‍ നിന്നുമെത്തിയ അഹമ്മദ് ദേവര്‍കോവില്‍ അള്ളാഹുവിന്റെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ആന്റണി രാജു ദൈവനാമത്തില്‍ സത്യപ്രതിജ്ഞയും ചെയ്തു. ജി ആര്‍ അനില്‍, കെ എന്‍ ബാലഗോപാല്‍, ആര്‍ ബിന്ദു, ജെ ചിഞ്ചുറാണി, എം വി ഗോവിന്ദന്‍, പി എ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണന്‍, പി രാജീവ്, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, വി എന്‍ വാസവന്‍, വീണാ ജോര്‍ജ് എന്നീ ക്രമത്തിലാണ് സത്യപ്രതിജ്ഞ.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top