×

പാമോയിലിന് വീണ്ടും ഉയര്‍ന്നു- ഇടപെട്ട് ഭക്ഷ്യമന്ത്രി ജി അനില്‍ – കടിഞ്ഞാണ്‍ ഇടാന്‍ ഭക്ഷ്യ വകുപ്പ്

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവ മാത്രമല്ല ഇന്ധലവില ഉയര്‍ന്നതിന് പിന്നാലെ അടുക്കളയിലും വിലക്കയറ്റമുണ്ടാകുകയാണ്. അടുക്കളയില്‍ ഉപയോഗിക്കുന്ന വിവിധ ഭക്ഷ്യ എണ്ണകളായ നിലക്കടല എണ്ണ, കടുകെണ്ണ, വനസ്‌പതി, സൂര്യകാന്തി എണ്ണ,പാമോയില്‍, സോയബീന്‍ എണ്ണ എന്നിവയ്‌ക്ക് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഉണ്ടായ ഏ‌റ്റവും വലിയ വിലക്കയ‌റ്റമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.

കൊവിഡ് മൂലം വിവിധ സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് സാമ്ബത്തിക രംഗത്തുണ്ടായ മന്ദതയാണ് വില കുത്തനെ ഉയരാന്‍ കാരണം. ഇതിനെതുടര്‍ന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് യോഗം ചേ‌ര്‍ന്ന് വിവിധ സംസ്ഥാനങ്ങളോട് വിലകുറയ്‌ക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ ഉപയോഗത്തില്‍ 60 ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാല്‍ ആഭ്യന്തര ഭക്ഷ്യ എണ്ണവില സാധാരണഗതിയില്‍ അന്താരാഷ്‌ട്ര വിലയ്‌ക്കനുസരിച്ചാണ് മാറുന്നത്. മലേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത പാമോയിലിന് കഴിഞ്ഞ വര്‍ഷം 2281 റിംഗി‌റ്റായിരുന്നു വിലയെങ്കില്‍ ഇപ്പോഴത് 3890 റിംഗി‌റ്റാണ്. സോയാബിന്‍ എണ്ണയ്‌ക്ക് മുന്‍വര്‍ഷം ഇതേസമയം 306 ഡോളറായിരുന്നത് ഇപ്പോള്‍ 559.61 ആയി.

വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തിനെ അറിയിച്ച കണക്കനുസരിച്ച്‌ ആറ് തരം ഭക്ഷ്യ എണ്ണകള്‍ക്കും 2010 ജനുവരിയിലുള‌ളതിനെക്കാള്‍ കുത്തനെ ഉയ‌ര്‍ച്ചയുണ്ടായെന്നാണ്. കടുകെണ്ണ കഴിഞ്ഞ വര്‍ഷം മേയില്‍118 രൂപയായിരുന്നത് ഇപ്പോള്‍ 164 രൂപയായി കിലോയ്‌ക്ക്. കഴിഞ്ഞ വര്‍ഷം കിലോയ്ക്ക് 88.27 രൂപയുണ്ടായിരുന്ന പാമോയില്‍ ഇപ്പോള്‍ ഏതാണ്ട് 50 ശതമാനം ഉയര്‍ന്ന് 131.69 രൂപയായി.

നിലക്കടലയെണ്ണ 175 രൂപ,​ വനസ്‌പതി 128 രൂപ,​ സോയ എണ്ണ 148,​ സൂര്യകാന്തി എണ്ണ 169 രൂപ എന്നിങ്ങനെയാണ് കിലോയ്‌ക്ക് വില. 18 മുതല്‍ 52 ശതമാനം വരെ വില മുന്‍വര്‍ഷത്തെക്കാള്‍ കുതിച്ചുയര്‍ന്നു. ഇന്ത്യയില്‍ ഭക്ഷ്യ എണ്ണ ഉല്‍പാദനം 8.5 മില്യണ്‍ ടണ്ണാണ്. അതേ സമയം ഇറക്കുമതി ചെയ്യുന്നത് 13.5 മില്യണ്‍ ടണും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top