×

തലസ്ഥാനത്ത് തിരിച്ചടി – വിജയങ്ങളും പരാജയങ്ങളും കണ്ടിട്ടുണ്ട്. ഇതൊക്കെ താത്ക്കാലിക തിരിച്ചടി – ചെന്നിത്തല

ആലപ്പുഴ: ജനവിധി അംഗീകരിക്കുന്നു. അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ഈ പരാജയം കരുതിയതല്ല. ജനവിധി ആദരവോടെ മാനിക്കുന്നു. കൂട്ടായ ചര്‍ച്ചകളിലൂടെ യു ഡി എഫ് മുന്നോട്ട് പോകും. ഇടതുപക്ഷത്തിന്റെ അഴിമതി ഈ വിജയം കൊണ്ട് ഇല്ലാതായി എന്ന് കരുതേണ്ടയെന്നും ചെന്നിത്തല പറഞ്ഞു.

വിജയിച്ച വന്ന എല്ലാ ജനപ്രതിനിധകള്‍ക്കും ആശംസ നേരുന്നു. ഉന്നയിച്ച ആരോപണങ്ങളെല്ലാം വസ്‌തുതയായിരുന്നു. സര്‍ക്കാര്‍ അവയൊക്കെ തിരുത്തിയിട്ടുണ്ട്.

 

തലസ്ഥാനത്തും തൃശൂരിലും ആലപ്പുഴയിലുമൊക്കെ തിരിച്ചടി ഉണ്ടായിട്ടുണ്ട്.

 

വിശദമായി പരിശോധിക്കാതെ അഭിപ്രായ പ്രകടനം നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്‌ക്കുന്ന കാര്യം കൂട്ടായി ആലോചിച്ച്‌ തീരുമാനിക്കും. കോണ്‍ഗ്രസ് നിരവധി വിജയങ്ങളും പരാജയങ്ങളും കണ്ടിട്ടുണ്ട്. ഇതൊക്കെ താത്ക്കാലിക തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top