×

കോവിഡ് ബാധിച്ച 53 കാരിയുടെ മൃതദേഹം കുളിപ്പിച്ചു – കേസെടുത്ത് തൃശൂര്‍ കളക്ടര്‍ – ഷാനവാസ്

തൃശൂര്‍: കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരികയാണ്. ഇതിനിടെ തൃശ്ശൂരില്‍ നിന്നും നടക്കുന്ന സംഭവം കൂടി പുറത്തുവന്നു. കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ പള്ളിയില്‍ കുളിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസ് എടുത്തു.

തൃശൂരില്‍ എംഎല്‍സി പള്ളിയിലാണ് മാനദണ്ഡം ലംഘിച്ച്‌ 53 കാരിയുടെ മൃതദേഹം കുളിപ്പിച്ചത്. ഇന്നലെയാണ് വരവൂര്‍ സ്വദേശിനി ഖദീജ കോവിഡ് ബാധിച്ച്‌ മരിച്ചത്. ആരോഗ്യവകുപ്പ് ആംബുലന്‍സ് ഉള്‍പ്പടെ കസ്റ്റഡിയില്‍ എടുത്തു. ബന്ധുക്കള്‍ക്കും തൃശൂര്‍ എംഎല്‍സി മസ്ജിദ് ഭാരവാഹികള്‍ക്കുമെതിരെയാണ് നിലവില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇന്നലെ മെഡിക്കല്‍ കോളജില്‍ നിന്നും സ്ംസ്‌കരിക്കാനായി കൊണ്ടുപോയ മൃതദേഹം തൃശൂര്‍ ശക്തന്‍ സ്്റ്റാന്റിനടുത്തെ പള്ളിയില്‍ ഇറക്കി മൃതദേഹം വിശ്വാസപരമായ ചടങ്ങുകളോടെ കുളിപ്പിക്കുകയായിരുന്നു. കോവിഡ് രോഗിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയാല്‍ അത് ഉടനെ തന്നെ സംസ്‌കരിക്കണമെന്നാണ് ച്ട്ടം. അത് ഇവര്‍ ലംഘിക്കുകയായിരുന്നെന്ന് ഡിഎംഒ പറഞ്ഞു.

ഇത് തീര്‍ത്തും നിരാശജനകമായ കാര്യമാണെന്ന് തൃശൂര്‍ ജില്ലാകലക്ടര്‍ പറഞ്ഞു. കോവിഡ് രോഗി മരിച്ചാല്‍ കൃത്യമായ മാനദണ്ഡം പാലിച്ചാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്നത്. അത് ഉടനെ സംസ്‌കരിക്കണമെന്നുമാണ് ചട്ടം. എന്നാല്‍ അതിന് വിരുദ്ധമായ രീതിയില്‍ മൃതദേഹം അഴിച്ചെടുത്ത് വിശ്വസപരമയ രീതിയില്‍ ഇവര്‍ ചടങ്ങുകള്‍ നടത്തുകയായിരുന്നു. ബന്ധുക്കള്‍ക്കും പള്ളി ഭാരവാഹികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

 

വരവൂര്‍ സ്വദേശിനിയായ ഖദീജ കൊവിഡ് ബാധിച്ച്‌ മരിച്ചിരുന്നു. ഇവരുടെ മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ സംസ്‌കരിക്കുന്നതിന് പകരം നേരെ പള‌ളിയിലേക്കാണ് കൊണ്ടുവന്നത്. ഇവിടെ ശവശരീരം കുളിപ്പിക്കാനുള‌ള ഒരുക്കം നടക്കുന്ന വിവരമറിഞ്ഞെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ നടപടി തടഞ്ഞു.

ഖദീജയുടെ മൃതദേഹം കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ പൊലീസിന്റെയും ആരോഗ്യവകുപ്പ് അധികൃതരുടെയും സാന്നിദ്ധ്യത്തില്‍ സംസ്‌കരിക്കും. പ്രോട്ടോകോള്‍ ലംഘനത്തിന് ഖദീജയുടെ ബന്ധുക്കള്‍ക്കെതിരെയും പള‌ളി കമ്മി‌റ്റിയ്‌ക്കെതിരെയും കേസെടുക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് തൃശൂര്‍ ജില്ലാ കളക്‌ടര്‍ എസ്.ഷാനവാസ് അറിയിച്ചു. മുന്‍പും സമാനമായ സംഭവം ഇവിടെയുണ്ടായതായാണ് വിവരം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top