×

ഇന്ത്യാ മഹാരാജ്യത്തിന്റെ നാമധേയം ” ഭാരതം ” എന്നാക്കി മാറ്റണം”. HDA – ഹിന്ദു ഡെമോക്രാറ്റിക് അലയൻസ്.

കൊച്ചി : ഇന്ത്യാ മഹാരാജ്യത്തിന്റെ നാമധേയം ഉടനടി
” ഭാരതം ” എന്നാക്കി മാറ്റണമെന്ന് ഹിന്ദു ഡെമോക്രാറ്റിക് അലയൻസ് ആവശ്യപ്പെട്ടു.

നമ്മുടെ മതേതര രാഷ്ട്രം വളരെക്കാലം വൈദേശിക അടിമത്തത്തിൽ ആയിരുന്നതിനാൽ ഭാരതത്തിന്റെ തനതായ സംസ്കാരം വൈദേശിക ആക്രമണകാരികളാൽ തകർക്കപ്പെട്ടു.

ഹിന്ദു ഡെമോക്രാറ്റിക് അലയൻസ് – HDA കേന്ദ്രം ഭരിക്കുന്ന NDA സർക്കാരിനോട് ആവശ്യപ്പെടുന്നത് എന്തെന്നാൽ എത്രയും വേഗം നമ്മുടെ രാഷ്ട്രത്തിന്റെ പേര് ഭൂപടം ഉൾപ്പടെയുള്ള രേഖകളിൽ ” ഭാരതം ” എന്നാക്കി മാറ്റണം എന്നതാണ്.
എല്ലാ ഭാരതീയന്റെയും ആത്മാഭിമാനം ഉയർത്തുന്ന ഈ കാര്യം എത്രവേഗം നരേന്ദ്രമോദി സർക്കാർ ചെയ്യുന്നുവോ അത്രത്തോളം അത് അഭിനന്ദനാർഹം ആയിരിക്കും.

 

നമ്മളെ കാലങ്ങളോളം അടിച്ചമർത്തിയ വൈദേശിക അടിമത്തത്തിന്റെ കറയുടെ ഒരു കണിക പോലും നമുക്ക് ആവശ്യമില്ലെന്ന് ഹിന്ദു ഡെമോക്രാറ്റിക് അലയസ് – (HDA) സ്ഥാപകനും, നാഷണൽ എക്സിക്യൂട്ടീവ് ചെയർമാനുമായ സി. എസ്. സുമേഷ് കൃഷ്ണ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top