×

ആംബുലന്‍സായി ഇനി ഓട്ടോകളും; 24 മണിക്കൂറും സേവനം, ഒരു വനിതയടക്കം 18 ഡ്രൈവര്‍മാര്‍

കൊച്ചി: നഗരത്തില്‍ കോവിഡ് പ്രതിരോധത്തിെന്‍റ ഭാഗമായി ഓട്ടോ ആംബുലന്‍സ് പദ്ധതിക്ക് തുടക്കമായി. ജില്ലാ ഓട്ടോ ഡ്രൈവേഴ്സ് സഹകരണ സംഘത്തി‍െന്‍റ സഹകരണത്തോടെയാണ് പദ്ധതി കൊച്ചിയില്‍ നടപ്പാക്കുന്നത്. പരിശീലനം ലഭിച്ച 18 ഓട്ടോ ഡ്രൈവര്‍മാര്‍ ചൊവ്വാഴ്​ച മുതല്‍ നഗരത്തി‍െന്‍റ വിവിധ ഭാഗങ്ങളില്‍ കോവിഡ് പ്രതിരോധത്തിനായി സജ്ജരായുണ്ടാകും. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ മേയര്‍ എം. അനില്‍കുമാര്‍ പദ്ധതിക്ക് ഔപചാരിക തുടക്കം കുറിച്ചു.

കൊച്ചി നഗരത്തിലെ വിവിധ ഡിവിഷനുകളിലെ കോവിഡ് ബാധിതരെ ആശുപത്രികളിലെത്തിക്കുക, മരുന്നും ഭക്ഷണവും എത്തിക്കുക തുടങ്ങിയ സേവനങ്ങള്‍ ഇതിലൂടെ ലഭ്യമാകും. മരുന്നുകളും ഉപകരണങ്ങളുമായാണ് ഓട്ടോ ആംബുലന്‍സ് സജ്ജമാക്കിയിരിക്കുന്നത്. ഓട്ടോ അംബുലന്‍സില്‍ പോര്‍ട്ടബില്‍ ഓക്സിജന്‍ കാബിനുകള്‍, പള്‍സ് ഓക്സിമീറ്റര്‍, ഇന്‍ഫ്ര റെഡ് തെര്‍മോമീറ്റര്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

24 മണിക്കൂറും സേവനം ലഭ്യമാകും. ഒരു വനിതയടക്കം 18 ഡ്രൈവര്‍മാരാണ് ​േസവന സന്നദ്ധരായി പ്രവര്‍ത്തിക്കുന്നത്. ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ അധ്യക്ഷത വഹിച്ചു. ജി.ഐ.ഇസഡി‍െന്‍റ ക്ലസ്​റ്റര്‍ ഹെഡ് ഏണസ്​റ്റ്​ ഡൊറാങ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

കോര്‍പറേഷന്‍ സ്​റ്റാന്‍ഡിങ്​ കമ്മിറ്റി ചെയര്‍മാന്‍മാരായ ടി.കെ. അഷറഫ്, പി.ആര്‍. റെനീഷ്, ജെ. സനില്‍ മോന്‍ , വി.എ. ശ്രീജിത്, ഷീബലാല്‍, കൗണ്‍സിലര്‍മാര്‍, എറണാകുളം ജില്ല ഓട്ടോ ഡ്രൈവേഴ്സ് സഹകരണ സംഘം പ്രസിഡന്‍റ്​ എം.ബി. സ്യമന്ദഭദ്രന്‍, സെക്രട്ടറി ഇബ്രാഹിംകുട്ടി, സൊസൈറ്റി ബോര്‍ഡ് അംഗങ്ങള്‍, എന്‍ഫോഴ്സ്മെന്‍റ്​ ആര്‍.ടി.ഒ ഷാജി മാധവന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top