×

” ഞാന്‍ വിജയേട്ടാ എന്നാണ് വിളിക്കുന്നത്, ” ആളുകള്‍ എന്തെല്ലാം വിളിക്കുന്നു – ക്യാപ്ടന്‍ വിഷയത്തില്‍ എകെ ബാലന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്ടന്‍ എന്ന് വിളിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി എ കെ ബാലന്‍. ക്യാപ്ടനെന്നോ സഖാവെന്നോ വിളിച്ചോട്ടെ, അതില്‍ എന്തിനാണ് വിവാദമെന്ന് അദ്ദേഹം ചോദിച്ചു.

ആളുകള്‍ സ്‌നേഹം കൊണ്ട് എന്തെല്ലാം വിളിക്കുന്നു. താന്‍ വിളിക്കുന്നത് വിജയേട്ടാ എന്നാണെന്നും ബാലന്‍ പറഞ്ഞു. പാര്‍ട്ടിയാണ് ക്യാപ്ടനെന്ന് കഴിഞ്ഞ ദിവസം പി ജയരാജന്‍ പ്രതികരിച്ചിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ വ്യക്തി പൂജയില്‍ അഭിരമിക്കുന്നവരല്ല, വ്യക്തികളല്ല പാര്‍ട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പെന്നായിരുന്നു അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.

പി ജയരാജന്‍ പറഞ്ഞതെല്ലാം ശരിയായ കാര്യങ്ങളാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. പാര്‍ട്ടിയാണ് ക്യാപ്ടനെന്നും അദ്ദേഹം വ്യക്തമാക്കി. കമ്മ്യൂണിസ്റ്റുകാര്‍ക്ക് വേണ്ട ജാഗ്രത പുലര്‍ത്തുന്ന രീതിയാണ് തന്റെതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top