×

മന്ത്രിക്കെതിരായ പരാതിയില്‍ പാര്‍ട്ടി ഇടപെടുന്നു: ഇന്ന് പ്രത്യേക ലോക്കല്‍ കമ്മിറ്റിയോഗം, യുവതിയുടെ ഭര്‍ത്താവും പങ്കെടുത്തേക്കും

ആലപ്പുഴ:മന്ത്രി ജി.​സുധാകരനെതിരായ മു​ന്‍​ ​പേ​ഴ്സ​ണ​ല്‍​ ​സ്റ്റാ​ഫം​ഗ​ത്തി​ന്റെ​ ഭാര്യയുടെ പരാതിയെക്കുറിച്ച്‌ ചര്‍ച്ചചെയ്യാന്‍ സി പി എം യോഗം വിളിച്ചു. ജില്ലാ നേതൃത്വം ഇടപെട്ടാണ് പുറക്കാട് ലോക്കല്‍കമ്മിറ്റി യോഗം വിളിച്ചത്. ജില്ലാ കമ്മിറ്റി ഓഫീസില്‍ ഇന്നുച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന യോഗത്തില്‍ പരാതിക്കാരിയുടെ ഭര്‍ത്താവും പങ്കെടുക്കും എന്നാണ് റിപ്പോര്‍ട്ട്. ഇയാളില്‍ നിന്ന് പുറക്കാട് ലോക്കല്‍കമ്മിറ്റി നേരത്തേ വിശദീകരണം തേടിയിരുന്നു. എന്നാല്‍ വിദശീകരണം നല്‍കണമെങ്കില്‍ പരാതിയുമായി മുന്നോട്ടുപോകാന്‍ അനുവദിക്കണം എന്നായിരുന്നു അദ്ദേഹം പാര്‍‌ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടത്.

വിവാദം എത്രയുംപെട്ടെന്ന് അവസാനിപ്പിക്കാനാണ് സംസ്ഥാന നേതൃത്വം ജില്ലാകമ്മിറ്റിക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദ്ദേശം. ഇന്നത്തെ യോഗത്തില്‍ യുവതിയുടെ ഭര്‍ത്താവ് വിശദീകരണം നല്‍കുമെന്നാണ് കരുതുന്നത്. ഇദ്ദേഹത്തിനെതിരെ സംഘനാതലത്തിലുള്ള നടപടികള്‍ ഉണ്ടായേക്കും എന്നും കേള്‍ക്കുന്നുണ്ട്.

ക​ഴി​ഞ്ഞ​ ​ഞാ​യ​റാ​ഴ്‌​ച​ ​ആ​ല​പ്പു​ഴ​യി​ല്‍​ ​ന​ട​ത്തി​യ​ ​വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍​ ​ത​ന്റെ​ ​സ്ത്രീ​ത്വ​ത്തെ​ ​അ​പ​മാ​നി​ക്കു​ന്ന​ ​രീ​തി​യി​ല്‍​ ​ജി.​സു​ധാ​ക​ര​ന്‍​ ​പ​രാ​മ​ര്‍​ശം​ ​ന​ട​ത്തി​യെ​ന്ന് ​ആ​രോ​പി​ച്ചാ​ണ് ​യുവതി അ​മ്ബ​ല​പ്പു​ഴ​ ​പൊ​ലീ​സി​ല്‍​ ​പ​രാ​തി​ ​ന​ല്‍​കി​യ​ത്.​ ഇതില്‍ കേസടുക്കാത്തതിനെ തുടര്‍ന്ന് ​ജി​ല്ലാ​ ​പൊ​ലീ​സ് ​ചീ​ഫി​നും യുവതി ​പ​രാ​തി​ ​ന​ല്‍​കി.​താ​ന്‍​ ​പ​രാ​തി​ ​പി​ന്‍​വ​ലി​ച്ചെ​ന്ന​ ​പ്ര​ചാ​ര​ണം​ ​തെ​റ്റാ​ണെന്നും യുവതി പറഞ്ഞു. അതേസമയം, പരാതിയില്‍ കേസെടുക്കണമോ എന്ന കാര്യത്തില്‍ അമ്ബലപ്പുഴ പൊലീസ് വീണ്ടും നിയമോപദേശം തേടി. നേരത്തെ അനൗദ്യോഗികമായി നിയമോപദേശം തേടിയപ്പോള്‍ കേസെടുക്കുന്നതിനുള്ള കുറ്റങ്ങള്‍ പരാതിയില്‍ പറയുന്നില്ല എന്നായിരുന്നു പൊലീസിന് കിട്ടിയ ഉപദേശം. യുവതി പരാതിയുമായി ഉയര്‍ന്ന ഉദ്യോഗസ്ഥനെ സമീപിച്ചതോടെയാണ് വീണ്ടും നിയമോപദേശം തേടിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top