×

“സംസ്ഥാനത്ത് തുടര്‍ഭരണം ഉണ്ടാകുമോ” ,​ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ

തിരുവനന്തപുരം: കൊവിഡ് അവലോകനയോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തിന് ശേഷം തുടര്‍ഭരണം ഉണ്ടാകുമോ എന്ന് ചോദിച്ച മാദ്ധ്യമപ്രവര്‍ത്തകന് മുഖ്യമന്ത്രിയുടെ ചിരിയോടെയുള്ള മറുപടി. തുടര്‍ ഭരണം ഉണ്ടാകുമോ അതു തന്നെയാണോ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്?’ എന്നായിരുന്നു മാദ്ധ്യമപ്രവര്‍ത്തകന്റെ ചോദ്യം.

അസാധാരണമായ ഒരു ആഹ്ളാദച്ചിരിയോടെ തുടങ്ങിയ മറുപടി ഇങ്ങനെയായിരുന്നു.. ‘അതിനെപ്പറ്റി നമ്മള്‍ ഇപ്പോ പറഞ്ഞിട്ട്, ആരെങ്കിലും മനപ്പായസം ഉണ്ണുന്നവര്‍ക്ക് വിഷമം ഉണ്ടാക്കേണ്ടല്ലോ…. അത് നമുക്ക് മൂന്നാം തിയതി നല്ല നിലയ്ക്ക് തന്നെ കാണാം’ – എന്നായിരുന്നു..

മൂന്നാം തിയതി തമ്മില്‍ കാണാമെന്നും മുഖ്യമന്ത്രി ചിരിയോടെ പറഞ്ഞുനിറുത്തി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top