×

അധ:സ്ഥിത ജനത രക്ഷപ്പെടരുതെന്ന മനോഭാവമായിരുന്നു ചില ദേശീയ നേതാക്കളുടേത് – പി പി അനില്‍കുമാര്‍

കേരള പുലയൻ മഹാസഭ(കെ.പി.എം.എസ്) സംസ്ഥാന കമ്മറ്റി നേതൃത്വത്തിൽ ഭരണഘടനാ ശില്പി ഡോ.ബീ.ആർ. അംബേദ്ക്കറുടെ 130 ആം ജന്മ വാർഷിക ദിനാചരണം നടത്തി. തൊടുപുഴ ജ്യോതി സൂപ്പർ ബസാറിന് സമീപമുള്ള ഗോൾഡൻ ജേസീസ് ഹാളിൽ നടന്ന ചടങ്ങിൽ മഹാസഭ സംസ്ഥാന സെക്രട്ടറി കെ.എ.മോഹനൻ അദ്ധൃക്ഷത വഹിച്ചു. മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.അനിൽകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.

 

ഡോ. അംബേദ്ക്കർ വിഭാവനം ചെയ്ത അധ:സ്ഥിത ജനതയ്ക്ക് നേരിട്ട് അധികാരത്തിൽ പങ്കാളിത്തമെന്ന കമ്മ്യൂണൽ അവാർഡ് ആശയത്തെ മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ അട്ടിമറിക്കപ്പെട്ടതു മുതൽ അയിത്ത ജാതി വിഭാഗം സാമൂഹ്യ പിന്നാമ്പുറങ്ങളിൽ തന്നെ തുടരുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 

ഒരിക്കലും അധ:സ്ഥിത ജനത രക്ഷപ്പെടരുതെന്ന മനോഭാവമായിരുന്നു ചില ദേശീയ നേതാക്കളുടേ തെന്നും ചരിത്രം പരിശോധിച്ചാൽ മനസ്സിലാക്കാൻ കഴിയുമെന്നും, അധികാരത്തിൽ പങ്കാളിത്ത മില്ലാതെ ഈ ജനതയ്ക്ക് രാജ്യത്ത് രക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു

 

. ഭരണാധികാരികളുടെ സ്വകാര്യവത്ക്കരണ, സാമ്പത്തിക സംവരണ നയങ്ങൾ പട്ടിക ജാതി സംവരണ അട്ടിമറിയുടെ ഉദാഹരണങ്ങളാണെന്നും അനിൽകുമാർ ചൂണ്ടിക്കാണിച്ചു. മഹാസഭ സംസ്ഥാന സംഘടനാ സെക്രട്ടറി കെ.ടി.അയ്യപ്പൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മറ്റി അംഗങ്ങളായ രാജൻ അമ്പാംകുന്നേൽ, സുബ്രൻ തച്ചിൽ മഹിളാ ഫെഡറേഷൻ സംസ്ഥാന കമ്മറ്റിയംഗം ബിന്ദു മോഹനനും വിവിധ താലൂക്ക് കമ്മറ്റി ഭാരവാഹികളും ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

 

സംസ്ഥാന സമിതിയംഗം മഞ്ഞാടിത്തറ വിജയൻ സ്വാഗതവും, സനൽ ചന്ദ്രൻ നന്ദിയും പറഞ്ഞു. രവിലെ പ്രത്യേകം തയ്യാറാക്കിയ അംബേദ്ക്കർ ചിത്രത്തിൽ പുഷ്പാർച്ചനയും പിന്നീട് ജന്മദിന സദ്യയും, പായസ വിതരണവും നടത്തി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top