×

വ്യാപാരം നടത്താന്‍ പാടില്ലേ ? വ്യാജ പ്രചരണത്തിനെതിരെ ഇലക്ഷന്‍ കമ്മീഷന് പരാതി

കോട്ടയം: പാലായിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി ജോസ് കെ മാണിയുടെ കുടുംബത്തിന് ഓഹരി പങ്കാളിത്തം ഉണ്ടെന്നതിന്‍റെ പേരില്‍ റോയല്‍ മാര്‍ക്കറ്റിംങ്ങ് എന്ന കമ്പനി കൃത്രിമ റബര്‍ ഇറക്കുമതി ചെയ്യുന്നു എന്ന തരത്തില്‍ വ്യാജ വാര്‍ത്തകളും പ്രചരണങ്ങളും നടത്തുന്നതിനെതിരെ ഇലക്ഷന്‍ കമ്മീഷന് പരാതി. ഇറക്കുമതി ലൈസന്‍സോ ലൈസന്‍സിനു അപേക്ഷിക്കുക പോലുമോ ചെയ്തിട്ടില്ലാത്ത കമ്പനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇലക്ഷന്‍ കമ്മീഷനെ സമീപിച്ചിരിക്കുന്നത്. വ്യാജ പ്രചരണത്തിനെതിരെ റോയല്‍ മാര്‍ക്കറ്റിംങ്ങും നിയമനടപടിക്കൊരുങ്ങുകയാണ്.

ഇറക്കുമതിയുമായി ബന്ധപ്പെട്ട ഒരു രേഖ പോലും ഇല്ലാതെ, അല്ലെങ്കിൽ കമ്പനികൾക്ക് ഇറക്കുമതിക്ക് വേണ്ടുന്ന EXIM കോഡ് എങ്കിലും ഉണ്ടോ ഒന്ന് പരിശോധിക്കാതെ ഇലക്ഷൻ സമയം അടുക്കുമ്പോൾ യാതൊരുവിധ അടിസ്ഥാനങ്ങളും ഇല്ലാതെ വ്യാജ വാർത്ത ഉണ്ടാക്കുന്നവർക്കും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നുവർക്കും എതിരെ കര്‍ശന നിയമ നടപടികൾ സ്വീകരിക്കാനാണ് നീക്കം.

 

ജോസ് കെ മാണി നാമനിര്‍ദ്ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് റോയല്‍ മാര്‍ക്കറ്റിംങ്ങില്‍ ഭാര്യ നിഷ ജോസ് കെ മാണിക്ക് ഓഹരി പങ്കാളിത്ത വിവരങ്ങള്‍ ഉള്ളത്. എന്നാല്‍ അതിന്‍റെ വിവരങ്ങള്‍ വളച്ചൊടിച്ച് റോയല്‍ മാര്‍ക്കറ്റിംങ്ങിനെ കൃത്രിമ റബര്‍ ഇറക്കുമതി ചെയ്ത് സ്വാഭാവിക റബറിന്‍റെ വിലയിടിക്കാന്‍ ശ്രമിക്കുന്ന സ്ഥാപനമായി ചിത്രീകരിക്കുകയായിരുന്നു.

 

പാലായില്‍ ഐക്യ ജനാധിപത്യ മുന്നണി ഈ ആരോപണം ഏറ്റെടുത്തിരുന്നു. ഇടതുപക്ഷം ഇത് നിഷേധിച്ചിട്ടും ആരോപണം തുടര്‍ന്നുവരികയായിരുന്നു. ഈ സാഹചര്യത്തിലാണ് നിയമനടപടിക്കൊരുങ്ങാന്‍ ബന്ധപ്പെട്ടവര്‍ തീരുമാനിച്ചത്.

 

ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്ന പോളിമെർ കേരളത്തിലെ പ്ലാസ്റ്റിക് വ്യവസായികൾക്കും ബീഡിങ്, ഹോസ്, ഗ്ലൗസ്, തുടങ്ങിയവ നിർമ്മിക്കുന്ന ചെറുകിട ഉല്പാദകർക്കുമാത്രം മെറ്റീരിയൽസ് വിപണനം ചെയ്യുന്ന സ്ഥാപനത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി വൻകിട ടയർ കമ്പനികൾക്ക് വേണ്ടി കൃത്രിമ റബ്ബർ ഇറക്കുമതി ചെയ്യുന്ന കമ്പനിയായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നാണ് കമ്പനി അധികൃതരുടെ ആരോപണം.

 

കുറെ വര്ഷങ്ങളായി ഇലക്ഷൻകാലം അടുക്കുമ്പോൾ ഈ കമ്പനി ലൈസൻസ് രെജിസ്ട്രേഷൻ ഒന്നും  ഇല്ലാതെ പ്രവർത്തിക്കുന്നു, നികുതി അടക്കുന്നില്ല, വൻകിട ടയർ കമ്പനികൾക്ക് വേണ്ടി കൃത്രിമ റബ്ബർ ഇറക്കുമതി നടത്തി റബ്ബർ വില കുറക്കാൻ ശ്രമിക്കുന്നു തുടങ്ങിയ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ നടത്തുന്നു.

 

ഇപ്രകാരം പറഞ്ഞു രാഷ്ട്രീയ ലാഭത്തിനു ശ്രമിക്കുന്നവർ –  രാഷ്ട്രീയക്കാരുടെ ബന്ധുക്കൾ ബിസിനസ് ചെയ്യാൻ പാടില്ല എന്നാണോ പറയുന്നതെന്നും ബിസിനസ് നടത്തി വരുമാനം ഉണ്ടാക്കാതെ രാഷ്ട്രീയത്തിലൂടെ സമ്പാദിക്കാൻ ആണോ ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നതെന്നും കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top