×

‘ കാലുവാരല്‍ പ്രയോഗം ‘ പിതാവ് ബാലകൃഷ്ണപിള്ളയോട് ചോദിച്ചാല്‍ അറിയാം ‘ ഗണേശിനുള്ള സിപിഐ മറുപടി ഇങ്ങനെ

പത്തനാപുരം: പത്തനാപുരം എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ കെ.ബി.ഗണേഷ്കുമാര്‍ എംഎ‍ല്‍എയും സിപിഐ നേതാക്കളും തമ്മില്‍ പോര്‍വിളി. തിരഞ്ഞെടുപ്പ് അവലോകനത്തിനായി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന യോഗത്തിലാണ് സംഭവം.

പ്രസംഗമധ്യേ, സിപിഐ നേതാക്കള്‍ കാലുവാരല്‍ നടത്തുന്നതായി പൊതുവേ ആക്ഷേപം ഉണ്ടെന്നും ഇതു മറികടക്കാന്‍ പത്രസമ്മേളനം വിളിച്ചു നേതാക്കള്‍ വ്യക്തത വരുത്തണമെന്നും കെ.ബി.ഗണേഷ്കുമാര്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം എസ്.വേണുഗോപാല്‍, മണ്ഡലം സെക്രട്ടറി എം.ജിയാസുദ്ദീന്‍ എന്നിവര്‍ ഗണേഷ്കുമാറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. പിറപ്പു ദോഷമുള്ളവരല്ലെന്നും ആക്ഷേപം തെളിയിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

സിപിഐയെക്കുറിച്ചു മനസ്സിലാക്കാന്‍ ആര്‍.ബാലകൃഷ്ണപിള്ളയോടു ചോദിക്കണമെന്നും ആവശ്യപ്പെട്ടാണ് നേതാക്കള്‍ വിമര്‍ശനം അവസാനിപ്പിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top