×

ബന്ധുവിനെ നിയമിക്കാന്‍ പാടില്ലെന്ന് എവിടെയും പറയുന്നില്ല; ജലീല്‍ രാജി വെയ്‌ക്കേണ്ടതില്ലെന്നും എകെ ബാലന്‍

തിരുവനന്തപുരം: ലോകായുക്ത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മന്ത്രി കെ ടി ജലീല്‍ ഇപ്പോള്‍ രാജി വെയ്‌ക്കേണ്ടതില്ലെന്ന് നിയമന്ത്രി എകെ ബാലന്‍. ഡെപ്യുട്ടേഷനില്‍ ബന്ധുവിനെ നിയമിക്കാന്‍ പാടില്ലെന്ന് എവിടെയും പറയുന്നില്ലെന്ന് ബാലന്‍ പറഞ്ഞു. ലോകായുക്ത റിപ്പോര്‍ട്ടിന് ശേഷം ആദ്യമായാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രതികരിക്കുന്നത്.

ഏതെങ്കിലും ഒരു കീഴ്‌ക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അപ്പോള്‍ തന്നെ രാജിവെക്കുന്ന സാഹചര്യം കേരളത്തിലില്ല. ജലീലിന്റെ ഒരു ബന്ധുവായ കെടി അദീബിനെ ഒക്ടോബറിലാണ് നിയമിക്കുന്നത്. ഡെപ്യൂട്ടേഷനിലാണ് നിയമിച്ചത്. ബന്ധു നിയമപരമായി അര്‍ഹനാണോ എന്നുള്ളതേ നമ്മള്‍ പരിശോധിക്കേണ്ടതുള്ളൂ.

 

ഡെപ്യൂട്ടേഷനില്‍ ബന്ധു പറ്റില്ലെന്ന് നിയമത്തില്‍ എവിടെയും പറയുന്നില്ല. അങ്ങനെ ആണെങ്കില്‍ ഒരു സ്ഥലത്തും ബന്ധുക്കളെ നിയമിക്കാന്‍ പറ്റില്ലെന്ന് സ്ഥിതിയിലേക്ക് എത്തേണ്ടി വരും. ഡെപ്യൂട്ടേഷനില്‍ ബന്ധുവിനെ വെച്ചു എന്നുള്ളതാണെങ്കില്‍ അത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അങ്ങനെയാണെങ്കില്‍ മഞ്ഞളാംകുഴി അലിയും അന്തരിച്ച കെ.എം.മാണിയും പോസ്റ്റുകളില്‍ ആളെ ഡെപ്യൂട്ടേഷനില്‍ വെച്ചിട്ടുണ്ട്.

 

അദീബ് അര്‍ഹനാണോ അല്ലയോ എന്നത് ഹൈക്കോടതിയെയും ഗവര്‍ണറെയും ജലീല്‍ നേരത്തെ ബോധ്യപ്പെടുത്തിയതാണ്. ഇപ്പോള്‍ പുറത്തുവന്ന ലോകയുക്ത റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ജലീല്‍ തന്നെ വ്യക്കിയിട്ടുണ്ട്. നിലവിലുള്ള യോഗ്യതയേക്കാളും കൂടുതല്‍ യോഗ്യത വെച്ചു എന്നാണ് പറയുന്നത്. ഉത്തരവ് കിട്ടിയാലെ മറ്റു കാര്യങ്ങള്‍ പറയാനാകൂ. ആകെ പത്ത് പതിനഞ്ച് ദിവസമേ ഈ ബന്ധു ജോലിയിലുണ്ടായിരുന്നുള്ളൂ. അപ്പോള്‍ തന്നെ വിവാദമായി. ധാര്‍മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് അയാളെ ഒഴിവാക്കി. സര്‍ക്കാരിന്റെ ഒരുരൂപ പോലും വാങ്ങിയിട്ടില്ലെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു. മൂന്ന് മാസത്തിനുള്ളില്‍ മാത്രമേ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കേണ്ടതുള്ളൂ. അതുകൊണ്ട് തന്നെ സര്‍ക്കാരിന് സമയമുണ്ടെന്നും ബാലന്‍ വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top