×

തുടര്‍ഭരണം വരാതിരിക്കാന്‍ നടക്കുന്നത് ഉന്നതതല ഗൂഢാലോചന: എ.വിജയരാഘവന്‍

തിരുവനന്തപുരം: തുടര്‍ഭരണം വരാതിരിക്കാന്‍ മുഖ്യമന്ത്രിക്കെതിരെ ഉന്നതതല ഗൂഢാലോചന നടക്കുകയാണെന്നും ഇതിനു തെളിവാണ് തിരുവനന്തപുരത്തെ അമിത്ഷായുടെ പ്രസംഗമെന്നും എ.വിജയരാഘവന്‍ ആരോപിച്ചു. രാഹുല്‍ ഗാന്ധിയും അമിത് ഷായും പരസ്പരം വിമര്‍ശിക്കുന്നില്ല. വര്‍ഗീയതയ്ക്ക് എതിരെ നിലപാടെടുക്കുന്നത് കേരളത്തില്‍ സി.പി.എം മാത്രമാണ്. നുണപ്രചാരണത്തിലൂടെ തുടര്‍ഭരണം തടയാമെന്നത് വ്യാമോഹം മാത്രമാണെന്നും വിജയരാഘവന്‍ പറഞ്ഞു.

രണ്ട് തവണ വിജയിച്ചവരെ മാറ്റി നിര്‍ത്തുന്നത് ഒഴിവാക്കലല്ലെ പുതിയവര്‍ക്ക് അവസരം നല്‍കലാണ്. പാര്‍ലമെന്ററി പ്രവര്‍ത്തനവും സംഘടനാപ്രവര്‍ത്തനവും പ്രധാനമാണ്. ചിലരെ ഒഴിവാക്കിയെന്ന് ബോധപൂര്‍വം പ്രചാരണം നടത്തുന്നുണ്ട്. ഇത് ജനം നിരാകരിക്കും. നല്ല രീതിയിലാണ് സീറ്റ് വിഭജനം നടന്നതെന്നും പുതുതായി വന്ന കേരളാ കോണ്‍ഗ്രസ് എമ്മും എല്‍ജെഡിയും മികച്ച രീതിയില്‍ സഹകരിച്ച്‌ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയെന്നും എ വിജയരാഘവന്‍ വ്യക്തമാക്കി.

അവര്‍ക്ക് കൂടി സീറ്റ് കൊടുക്കേണ്ടി വരും. അതിനാല്‍ മറ്റ് ഘടകകക്ഷികള്‍ക്ക് സീറ്റ് നഷ്ടപ്പെടുത്തേണ്ടിയും വിട്ടുവീഴ്ച ചെയ്യേണ്ടിയും വന്നു. അഞ്ച് സിറ്റിംഗ് സീറ്റുകള്‍ ഉള്‍പ്പടെ ഏഴ് സീറ്റുകള്‍ മറ്റ് ഘടകകക്ഷികള്‍ക്കായി സിപിഎം വിട്ടു നല്‍കി. പൊതുവില്‍ സീറ്റ് വിഭജനം നല്ല രീതിയിലാണ് എല്‍ഡിഎഫ് പൂര്‍ത്തിയാക്കിയതെന്നും വിജയരാഘവന്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top