×

” നുണയുടെ ആയുസ് യഥാര്‍ത്ഥ വസ്‌തുത വരുന്നത് വരെയാണ് ” – മുഖ്യമന്ത്രി പിണറായി വിജയന്‍

കാസര്‍കോട്: സംസ്ഥാന രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന തരത്തില്‍ ഒരു ‘ബോംബ് ‘ വരുമെന്ന് പ്രചാരണം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ച് ദിവസത്തിനുളളില്‍ വലിയ ബോംബ് വരുമെന്നാണ് പ്രചാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ വച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസങ്ങളില്‍ നുണ പ്രചരിപ്പിച്ചാല്‍ മറുപടി പറയാനാകില്ലെന്നാണ് ചിലര്‍ കരുതുന്നത്. ഏത് ബോംബ് വന്നാലും നേരിടാന്‍ നാട് തയ്യാറാണ്. ഒരുപാട് നുണകളാണ് പ്രചരിപ്പിച്ച്‌ കൊണ്ടിരിക്കുന്നത്. എങ്ങനെയാണ് നുണ പ്രചരിപ്പിക്കുക എന്നതില്‍ ഗവേഷണം നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭയങ്കര ബോംബ് വരാന്‍ പോകുന്നുവെന്നാണ് പറയുന്നത്. നാട് ഏത് ബോംബിനെയും നേരിടാന്‍ തയ്യാറാണ് അതെല്ലാവര്‍ക്കും അറിയാം. ഒരു നുണയും യാഥാര്‍ത്ഥ്യത്തിന് മുമ്ബില്‍ നില്‍ക്കില്ല. നുണയുടെ ആയുസ് യഥാര്‍ത്ഥ വസ്‌തുത വരുന്നത് വരെയാണ്. നമുക്ക് നമ്മുടേതായ രീതിയില്‍ മുന്നോട്ട് പോകാം എന്നു പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top