×

മാണി സി കാപ്പൻ ഉദ്‌ഘാടനം നടത്തിയ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടില്ലെന്ന്

മാണി സി കാപ്പന്‍ എംഎല്‍എയുടെ വികസന പദ്ധതികളില്‍ നിന്നും തുക അനുവദിച്ച് നിർമാണ ഉദ്‌ഘാടനം നടത്തിയ പദ്ധതിയ്ക്ക് സംസ്ഥാന സര്‍കാരിന്‍റെ ഭരണാനുമതിയോ സാങ്കേതികാനുമതിയോ ലഭിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി പഞ്ചായത്ത് അധികൃതർ. പദ്ധതിയുടെ ഫൻഡ് പ്രഖ്യാപനം അല്ലാതെ മറ്റൊരു കാര്യവും നടന്നിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.

മീനച്ചിൽ പഞ്ചായത്തിലെ കിഴപറയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ബ്ലോക് നിർമിക്കാൻ എംഎൽഎ ഫൻഡ് നിന്നും 95 ലക്ഷം രൂപ അനുവദിച്ചിരുന്നുവെന്നാണ് മാണി സി കാപ്പൻ പ്രഖ്യാപിച്ചിരുന്നത്. ആറുമാസം മുൻപായിരുന്നു പദ്ധതിയുടെ നിർമാണ ഉദ്ഘാടനം നടത്തിയത്.

 

മീനച്ചിൽ പഞ്ചായത്തിലെ കിഴപറയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ബ്ലോക് നിർമിക്കാൻ എംഎൽഎ ഫൻഡ് നിന്നും 95 ലക്ഷം രൂപ അനുവദിച്ചിരുന്നുവെന്നാണ് മാണി സി കാപ്പൻ പ്രഖ്യാപിച്ചിരുന്നത്. ആറുമാസം മുൻപായിരുന്നു പദ്ധതിയുടെ നിർമാണ ഉദ്ഘാടനം നടത്തിയത്.

ഒരു പദ്ധതി നടപ്പാക്കണമെങ്കിൽ ആദ്യമായി അതിന് അതിനു ഭരണാനുമതി ലഭിക്കണം. തുടർന്ന് സാങ്കേതിക അനുമതിയും വേണം. എന്നാൽ കിഴപറയാർ പ്രാഥമികാരോഗ്യകേന്ദ്രത്തിൻ്റെ പുതിയ ബ്ലോകിന് നിർമാണോദ്ഘാടനം നടത്തിയെങ്കിലും ഈ സമയം വരെ ഈ പദ്ധതിക്ക് ഭരണാനുമതിയോ സാങ്കേതിക അനുമതിയോ ലഭിച്ചിട്ടേയില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് കൊണ്ടാണ് മാണി സി കാപ്പൻ കിഴപറയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 95 ലക്ഷം അനുവദിച്ചതായി പ്രഖ്യാപിച്ചതും തുടർന്ന് നിർമാണ ഉദ്ഘാടനം നടത്തിയതെന്നും നാട്ടുകാർ ആരോപിക്കുന്നു.

ഇതുസംബന്ധിച്ച മീനച്ചിൽ പഞ്ചായത്ത് അധികാരികളും ജനപ്രതിനിധികളും പലവട്ടം എംഎൽഎയുടെ അടുത്തു പോവുകയും ഇക്കാര്യം അദ്ദേഹത്തിന് ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്‌തിരുന്നു. കെ എം മാണി ധനകാര്യ മന്ത്രിയായിരിക്കെ വന്ന മീനച്ചിലാറ്റിൽ തറപ്പേൽ കടവിലെ പാലം വഴിയാണ് കിഴപറയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ആളുകൾ എത്തുന്നത്. ഇപ്പോൾ ദിവസേന ഇരുന്നൂറോളം രോഗികളെങ്കിലും ഇവിടെ ചികിത്സ തേടി എത്തുന്നുണ്ടെന്ന് ആശുപത്രി അധികൃതർ പറയുന്നു.

അത് കൊണ്ടാണ് കിടത്തി ചികിത്സയ്ക്കായി പുതിയൊരു ബ്ലോക് നിർമിക്കാൻ എംഎൽഎ യെ സമീപിച്ചത്. ഉടൻതന്നെ 95 ലക്ഷം രൂപ അനുവദിച്ചതായും ഇതിന് ഭരണാനുമതിയും സാങ്കേതികാനുമതിയും കിട്ടിയിട്ടുണ്ടെന്നും, ആറുമാസത്തിനുള്ളിൽ പണി പൂർത്തീകരിക്കുമെന്നും എംഎൽഎ പറഞ്ഞുവെന്നുമാണ് ആക്ഷേപം ഉയരുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top