×

കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കും ; ജില്ലകളിലൂടെ … തൃശ്ശൂരില്‍ സുരേഷ് ഗോപി തന്നെ; കുമ്മനം നേമം മണ്ഡലത്തില്‍ തന്നെ; പാലക്കാട് ഇ ശ്രീധരന്‍ തന്നെ;

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആക്ഷന്‍ ഹീറോ സുരേഷ് ഗോപി തൃശ്ശൂരില്‍ മത്സരിക്കും എന്നതാണ് പ്രഖ്യാപനത്തിലുള്ള ഏറ്റവും വലിയ പ്രത്യേകത. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കും. മഞ്ചേശ്വരത്തും കോന്നിയിലുമാണ് സുരേന്ദ്രന്‍ മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരും മുമ്ബ് തന്നെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരുന്നു.

 

ന്യൂഡല്‍ഹി: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി. സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായി. 115 മണ്ഡലങ്ങളിലാണ് ഇത്തവണ ബി.ജെ.പി. സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നത്. 115-ല്‍ 112 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കഴക്കൂട്ടം അടക്കമുള്ള മൂന്നു മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിച്ചേക്കും.

ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കും. എ ക്ലാസ് മണ്ഡലങ്ങളായ തിരുവനന്തപുരത്ത് നടന്‍ കൃഷ്ണകുമാറും വട്ടിയൂര്‍ക്കാവില്‍ വി.വി രാജേഷും നേമത്ത് കുമ്മനം രാജശേഖരനും മത്സരിക്കും. ഇ. ശ്രീധരന്‍ പാലക്കാടും സുരേഷ് ഗോപി തൃശൂരിലും ജനവിധി തേടും.

ജില്ലതിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ

കാസര്‍കോട്

മഞ്ചേശ്വരം- കെ സുരേന്ദ്രന്‍
കാസര്‍കോട്- കെ ശ്രീകാന്ത്
ഉദുമ- എ വേലായുധന്‍
തൃക്കരിപ്പൂര്‍- ടി വി ഷിബിന്‍
കാഞ്ഞങ്ങാട്- എം ബല്‍രാജ്

കണ്ണൂര്‍

പയ്യന്നൂര്‍- കെകെ ശ്രീധരന്‍
കല്ല്യാശ്ശേരി-അരുണ്‍ കൈതപ്രം
തളിപ്പറമ്ബ്- എപി ഗംഗാധരന്‍
കണ്ണൂര്‍- അഡ്വ. അര്‍ച്ചന
ധര്‍മടം- സികെ പത്‌നാഭന്‍
അഴീക്കോട്- കെ രഞ്ജിത്ത്
ഇരിക്കൂര്‍- ആനിയമ്മ രാജേന്ദ്രന്‍
മട്ടന്നൂര്‍- ബിജു ഇലക്കുഴി
തലശ്ശേരി- എന്‍ ഹരിദാസ്
പേരാവൂര്‍- സ്മിത ജയമോഹന്‍
കൂത്തുപറമ്ബ്- സി സദാനാന്ദന്‍ മാസ്റ്റര്‍

വയനാട്

മാനന്തവാടി- മണിക്കൂട്ടന്‍
കല്‍പ്പറ്റ- ടിഎം സുബീഷ്

കോഴിക്കോട്

കോഴിക്കോട് സൗത്ത്- നവ്യ ഹരിദാസ്
വടകര- എം രാജേഷ് കുമാര്‍
കുറ്റ്യാടി- പിപി മുരളി
നാദാപുരം- എംപി രാജന്‍
കൊയിലാണ്ടി- എംപി രാധകൃഷ്ണന്‍
പേരാമ്ബ്ര- കെവി സുധീര്‍
ബാലുശ്ശേരി- ലിബിന്‍ ഭാസ്‌കര്‍
ഏലത്തൂര്‍- ടിപി ജയചന്ദ്രന്‍ മാസ്റ്റര്‍
കോഴിക്കോട് നോര്‍ത്ത്- എംടി രമേശ്
ബേപ്പൂര്‍- കെപി പ്രകാശ് ബാബു
കുന്ദമംഗലം- വികെ സജീവന്‍
കൊടുവള്ളി- ടി ബാലസോമന്‍
തിരുവമ്ബാടി- ബേബി അമ്ബാട്ട്

മലപ്പുറം

കൊണ്ടോടി- ഷീബ ഉണ്ണികൃഷ്ണന്‍
ഏറനാട്- അഡ്വ. ബിനീഷ്
നിലമ്ബൂര്‍- അഡ്വ. ടികെ അശോക് കുമാര്‍
തിരൂര്‍- ഡോ. അബ്ദുള്‍ സലാം
വണ്ടൂര്‍- ഡോ. പിസി വിജയന്‍
മഞ്ചേരി- രശ്മിതന്‍ പിആര്‍
പെരിന്തല്‍മണ്ണ- അഡ്വ. സുചിത്ര
മങ്കട- സജീഷ് ഏലയ്
മലപ്പുറം- സേതുമാധവന്‍
വേങ്ങര- പ്രേമന്‍ മാസ്റ്റര്‍
വള്ളിക്കുന്ന്- പീതാംബരന്‍ പാലാട്ട്
തിരൂരങ്ങാടി- സത്താര്‍ ഹാജി
താനൂര്‍- നാരയണന്‍ മാസ്റ്റര്‍
കോട്ടക്കല്‍- പിപി ഗണേശന്‍

പാലക്കാട്

തൃത്താല- ശങ്കു ടി ദാസ്
പട്ടാമ്ബി- കെഎം ഹരിദാസ്
ഷൊര്‍ണ്ണൂര്‍- സന്ദീപ് വാര്യര്‍
മലമ്ബുഴ- സി കൃഷ്ണകുമാര്‍
പാലക്കാട്- ഇ ശ്രീധരന്‍
ഒറ്റപ്പാലം- പി വേണുഗോപാല്‍
കോങ്ങാട്- എം സുരേഷ് ബാബു
തരൂര്‍- കെപി ജയപ്രകാശ്
ചിറ്റൂര്‍- വി നടേശന്‍
ആലത്തൂര്‍- പ്രശാന്ത് ശിവന്‍

തൃശ്ശൂര്‍

തശ്ശൂര്‍- സുരേഷ് ഗോപി
ഇറിങ്ങാലക്കുട- ജേക്കബ് തോമസ്
ചേലക്കര- ഷാജുമോന്‍ വട്ടെക്കാട്
കുന്ദംകുളം- കെകെ അനീഷ് കുമാര്‍
ഗുരുവായൂര്‍- അഡ്വ. നിവേദിത
മണലൂര്‍- എഎന്‍ രാധകൃഷ്ണന്‍
വടക്കാഞ്ചേരി- ഉല്ലാസ് ബാബു
ഒല്ലൂര്‍- ബി ഗോപാലകൃഷ്ണന്‍
നാട്ടിക- എകെ ലോചനന്‍
പുതുക്കാട്- എ നഗേഷ്
കൊടുങ്ങല്ലൂര്‍- സന്തോഷ് ചിറക്കുളം

എറണാകുളം

പേരമ്ബാവൂര്‍- ടിപി സിന്ദുമോള്‍
അങ്കമാലി- കെവി സാബു
ആലുവ- എംഎന്‍ ഗോപി
വൈപ്പിന്‍- കെഎസ് ഷൈജു
കൊച്ചി- സിജി രാജഗോപാല്‍
തൃപ്പൂണിത്തുറ- കെഎസ് രാധകൃഷ്ണന്‍
എറണാകുളം- പത്മജ എസ് മേനോന്‍
തൃക്കാക്കര- എസ് സജി
കുന്നത്തുനാട്- രേണു സുരേഷ്
പിറവം- എംഎ ആഷിഷ്
മൂവാറ്റുപ്പുഴ- ജിജി ജോസഫ്

ഇടുക്കി

ഉടുമ്ബന്‍ചോല- രമ്യ രവീന്ദ്രന്‍
തൊടുപുഴ- ശ്യാംരാജ് പി
പീരുമേട്- ശൃംങ്കാരി രാജന്‍

കോട്ടയം

പാല- ഡോ. ജെ പ്രമീള ദേവി
കടുത്തുരുത്തി- ലിജിന്‍ ലാല്‍ ജി
കോട്ടയം- മിനര്‍വ മോഹന്‍
പുതുപ്പള്ളി- എന്‍ ഹരി
ചങ്ങനാശ്ശേരി- ജി രാമന്‍ നായര്‍
കാഞ്ഞിരപ്പള്ളി- അല്‍ഫോണ്‍സ് കണ്ണന്താനം

ആലപ്പുഴ

ആലപ്പുഴ- സന്ദീപ് വാചസ്പതി
അമ്ബലപ്പുഴ- അനൂപ് ആന്റണി ജോസഫ്
ഹരിപ്പാട്- കെ സോമന്‍
മാവേലിക്കര- സഞ്ജു
ചെങ്ങന്നൂര്‍- എംവി ഗോപകുമാര്‍

പത്തനംതിട്ട

തിരുവല്ല- അശോകന്‍ കുളനട
ആറന്മുള- ബിജു മാത്യു
അടൂര്‍- പന്തളം പ്രതാപന്‍
കോന്നി- കെ സുരേന്ദ്രന്‍

കൊല്ലം

ചവറ- വിവേക് ഗോപന്‍
കുന്നത്തൂര്‍- രാജി പ്രസാദ്
കൊട്ടാരക്കര- അഡ്വ. സോമന്‍
പത്തനാപുരം- ജിതിന്‍ ദേവ്
പുനലൂര്‍- അയൂര്‍ മുരളി
ചടയമംഗലം- വിഷ്ണു പട്ടത്താനം
ചാത്തന്നൂര്‍- ബിബി ഗോപകുമാര്‍

തിരുവനന്തപുരം

ആറ്റിങ്ങല്‍- പി സുധീര്‍
ചിറയിന്‍കീഴ്- അശാന്തന്‍
നെടുമങ്ങാട്- ജെആര്‍ പത്മകുമാര്‍
വട്ടിയൂര്‍ക്കാവ്- വിവി രാജേഷ്
നേമം- കുമ്മനം രാജശേഖരന്‍
തിരുവനന്തപുരം- കൃഷ്ണകുമാര്‍
കാട്ടക്കട- പികെ കൃഷ്ണദാസ്
അരുവിക്കര- സി ശിവന്‍കുട്ടി
പാറശ്ശാല- കരമന ജയന്‍
നെയ്യാറ്റിന്‍കര- രാജശേഖരന്‍ എസ് നായര്‍

നേമത്ത് കുമ്മനം തന്നെ മത്സരിക്കും.പാലക്കാട് മെട്രോമാന്‍ ഇ ശ്രീധരന്‍ മത്സരിക്കും. പി കെ കൃഷ്ണദാസ് കാട്ടാക്കടയിലും നടന്‍ കൃഷ്ണകുമാര്‍ തിരുവനന്തപുരത്തും സ്ഥാനാര്‍ത്ഥിയാകും. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായിയെ നേരിടാന്‍ എത്തുന്നത് മുതിര്ന്ന നേതാവ് സി കെ പത്മനാഭനാണ്. മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും സ്ഥാനാര്‍ത്ഥിയാകും. ഡോ എം അബ്ദുസ്സലാം തിരൂര്‍ സീറ്റിലും ജേക്കബ് തോമസ് ഇരിങ്ങാലക്കുടയും സ്ഥാനാര്‍ത്ഥിയാകും. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ എഞ്ചിനീയറായ മണിക്കുട്ടന്‍ മാനന്തവാടിയില്‍ മത്സരിക്കും.

115 മണ്ഡലങ്ങളിലാണ് ബിജെപി മത്സരിക്കുന്നത്. ഇതില്‍ 12 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചത്. അതേ സമയം നിലവില്‍ പ്രഖ്യാപിച്ച പ്രമുഖരുടെ പട്ടികയില്‍ ശോഭാ സുരേന്ദ്രന്റേയും വി.മുരളീധരന്റേയും പേരില്ല എന്നതും ശ്രദ്ധേയമാണ്. ഔദ്യോഗിക പ്രഖ്യാപനമില്ലെങ്കിലും കോഴിക്കോട് നോര്‍ത്തില്‍ എം ടി.രമേശും തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ വി.വി.രാജേഷും പ്രചാരണം തുടങ്ങിയിട്ടുണ്ട്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top