×

ഇക്കുറി ബിജെപി ജയിച്ചില്ലെങ്കില്‍ നേതൃത്വത്തില്‍ നിന്നു ബൂത്തുകളിലേക്കു മടങ്ങാം. – കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

തൃശൂര്‍ : ഇക്കുറി വിജയമുണ്ടായില്ലെങ്കില്‍ ഉത്തരവാദപ്പെട്ടവരും പ്രശ്നക്കാരും സംഘടനയോടു മറുപടി പറയേണ്ടി വരുമെന്നു ബിജെപി ഭാരവാഹികള്‍ക്ക് കേന്ദ്രത്തിന്റെ താക്കീത്.ഉത്തരവാദിത്തം നിര്‍വഹിക്കാത്തവര്‍ സംഘടനാ സംവിധാനത്തിലുണ്ടാകില്ലെന്നും സംസ്ഥാനത്തിന്റെ പാര്‍ട്ടി ചുമതലയുള്ള കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി താക്കീത് നല്‍കി.

നരേന്ദ്ര മോദി നടപ്പാക്കിയ പദ്ധതികള്‍ ജനങ്ങളിലെത്തിച്ചാല്‍ മാത്രം വിജയിക്കും. മറ്റൊന്നും പറയേണ്ടതില്ലെന്നും ബിജെപി സംസ്ഥാന ഭാരവാഹികളുടെ വിവിധ യോഗങ്ങളിലായി അദ്ദേഹം പറഞ്ഞു.

ഉത്തരവാദിത്തമുണ്ടായിട്ടും പ്രവര്‍ത്തിക്കാത്തവര്‍ക്കു നേതൃത്വത്തില്‍ നിന്നു ബൂത്തുകളിലേക്കു മടങ്ങാം. പാര്‍ട്ടി നേതൃത്വത്തെ മറികടന്നു പോകുന്നതിനെതിരെയുള്ള താക്കീതുകൂടിയായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പ്രാദേശിക തലത്തില്‍ യോഗങ്ങള്‍ വിളിക്കുകയും ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും വേണം. ശബരിമല കാര്യത്തില്‍ രാഹുല്‍ ഗാന്ധി മിണ്ടാതിരുന്നപ്പോള്‍ ബിജെപി ശക്തമായ നിലപാടെടുത്തു ഭക്തര്‍ക്കൊപ്പം നിന്നുവെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. അത്തരം രാഷ്ട്രീയം ജനങ്ങളിലെത്തിക്കണം.

തിരഞ്ഞെടുപ്പു മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചു. കെ. സുരേന്ദ്രനും ജോര്‍ജ് കുര്യനുമാണു കണ്‍വീനര്‍മാര്‍. കേരളത്തില്‍ സമൂഹ മാധ്യമ ഉപയോഗം ശക്തമാക്കാനും സാധാരണക്കാരുടെ ഭാഷയില്‍ സംസാരിക്കാനും കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലെത്തിക്കാനും ഐടി സെല്‍ യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top