×

ചിട്ടി വ്യവസായ മേഖലയോട് സര്‍ക്കാരിന്റെ നയം തിരുത്തണം – ചിട്ടി അസോസിയേഷന്‍

തൃശ്ശൂര്‍ : കേരളത്തിലെ സ്വകാര്യ ചിട്ടി വ്യവസായ മേഖലയോട് കേരള സര്‍ക്കാര്‍ പുലര്‍ത്തുന്ന ചിറ്റമ്മ നയം തിരുത്തണമെന്നാവശ്യപ്പെട്ട് ആള്‍ കേരള ചിട്ടി ഫോര്‍മന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രക്ഷോഭണ വിളംബര കൂട്ടായ്മ നടത്തി. 1975 ല്‍ കേരള സര്‍ക്കാര്‍ കൊണ്ടുവന്ന കേരള ചിട്ടി നിയമത്തിലെ രാക്ഷസീയ വ്യവസ്ഥകളാണ് നിലനില്‍പ്പിനായി ഇതര സംസ്ഥാനങ്ങളിലേക്ക് കേരളത്തിലെ സ്വകാര്യ ചിട്ടി സ്ഥാപനഹ്ങളെ പാലായനം ചെയ്യിച്ചത്. അതിനൊരു മോചനം തേടി സുദീര്‍ഘമായ നിയമ പോരാട്ടത്തിനൊടുവിലാണ് കേന്ദ്ര ചിട്ടി നിയമം കേരളത്തില്‍ പ്രാബല്യത്തില്‍ വന്നത്.

 

പ്രസ്തുത നിയമം അനുസരിച്ച് സുഗമമായി പ്രവര്‍ത്തിക്കാന്‍ വേണ്ട പശ്ചാത്തലം നിയമ പാലനത്തിന്റെ മേല്‍നോട്ട ചുമതലയുള്ള രജിസ്‌ട്രേഷന്‍ വകുപ്പ്, ധനകാര്യ വകുപ്പ് എന്നിവടങ്ങളില്‍ നിന്നും ഉണ്ടാകുന്നില്ല. ഒരു നിയമം തുല്യ പരിഗണന എന്ന ആവശ്യവുമായി രംഗത്തിറങ്ങാന്‍ ഓള്‍ കേരള ചിട്ടി ഫോര്‍മെന്‍സ് അസോസിയേഷനെ നിര്‍ബന്ധിതമാക്കിയത്.

 

നഗര കേന്ദ്രത്തില്‍ നടന്ന വിളംബര കൂട്ടായ്മ ആള്‍ കേരള ചിട്ടി ഫോര്‍മന്‍സ് അസോസിയേഷന്‍ സംസ്ഥാന ചെയര്‍മാന്‍ ഡേവീസ് കണ്ണനാനയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി വി ടി ജോര്‍ജ്ജ് അധ്യക്ഷനായിരുന്നു. ഭാരവാഹികളായ എം ജെ ജോജി, സി എല്‍ ഇഗ്നേഷ്യസ്, കെ വി ശിവകുമാര്‍, അനില്‍കുമാര്‍, സി കെഅപ്പുമോന്‍ എന്നിവര്‍ സംസാരിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top