×

10 ദിവസങ്ങള്‍കൊണ്ട് മലയാളികള്‍ കുടിച്ചത് 600 കോടിയുടെ മദ്യം – കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 75 കോടി അധിക വരുമാനം

തിരുവനന്തപുരം: ക്രിസ്മസ്, പുതുവര്‍ഷക്കാലത്ത് മലയാളികള്‍ കുടിച്ചത് 600 കോടിയുടെ മദ്യം. ഡിസംബര്‍ 22 മുതല്‍ 31 വരെയുള്ള കണക്കാണിത്.
കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 523 കോടിയുടെ മദ്യമാണ് വിറ്റത്.
ബാറുകള്‍, ബിവറേജസ്, കണ്‍സൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകള്‍ എന്നിവയിലെ കണക്കു മാത്രമാണിത്.
പുതുവര്‍ഷത്തലേന്ന് 89.12 കോടിയുടെ മദ്യമാണ് ബിവറേജസ് വിറ്റത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ശതമാനത്തിന്റെ വര്‍ധന.
ക്രിസ്മസിന്റെ തലേന്നു മാത്രം 51.65 കോടിയുടെ വില്‍പയാണ് ബിവറേജസിന്റെ ഔട്ട്‌ലെറ്റുകളിലുണ്ടായത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4.11 കോടി രൂപയുടെ അധിക വില്‍പനയാണ് നടന്നത്.
ക്രിസ്മസ് തലേന്ന് സംസ്ഥാനത്ത് ഏറ്റവുമധികം മദ്യം വിറ്റത് എറണാകുളം നെടുമ്ബാശേരി ഔട്ട്‌ലെറ്റിലാണ്- 63.28 ലക്ഷം രൂപ.
ക്രിസ്മസ് തലേന്ന് ബിറവേജസ് ഔട്ട്‌ലെറ്റുകളിലും ബാറുകളിലും വെയര്‍ ഹൗസുകളിലുമായി 71.51 കോടിയുടെ മദ്യം വിറ്റു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top