×

വാഗമണ്‍ ലഹരി വിരുന്ന്‌: അറസ്‌റ്റിലായ കൊച്ചിയിലെ മോഡല്‍ ലഹരിക്കടത്ത്‌ സംഘത്തിലെ മുഖ്യകണ്ണി

കട്ടപ്പന: വാഗമണ്ണിലെ സ്വകാര്യ റിസോര്‍ട്ടില്‍ നടത്തിയ നിശാ ലഹരിപാര്‍ട്ടിക്കിടെ അറസ്‌റ്റിലായ മോഡല്‍ ലഹരി കടത്ത്‌ സംഘത്തിലെ മുഖ്യകണ്ണിയെന്നു വിവരം. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ബ്രിസ്‌റ്റി വിശ്വാസാണു ഞായറാഴ്‌ച വാഗമണ്‍ വട്ടപ്പതാലിലെ ക്ലിഫ്‌ ഇന്‍ റിസോര്‍ട്ടില്‍ നടന്ന ലഹരി പാര്‍ട്ടിക്കിടെ പിടിയിലായത്‌.

മോഡലിങ്‌ രംഗത്ത്‌ സജീവമായ ഇവര്‍ ചില സിനിമകളിലും വേഷമിട്ടതായിട്ടാണ്‌ അന്വേഷണ സംഘത്തില്‍നിന്നും ലഭിക്കുന്ന വിവരം. ലഹരി പാര്‍ട്ടികളിലേക്ക്‌ യുവാക്കളെയും യുവതികളെയും ആകര്‍ഷിക്കുന്നതും ഇവരായിരുന്നു. സിനിമാ- മോഡല്‍ രംഗത്തുള്ള ചിലരെയും ഇവര്‍ ഇത്തരത്തില്‍ പാര്‍ട്ടികളില്‍ പങ്കെടുപ്പിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്‌. ഇവരുടെ ഫോണ്‍ അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്‌. അറസ്‌റ്റിലായ ഒന്‍പതംഗ സംഘം കേരളത്തില്‍ ഉടനീളം ലഹരി പാര്‍ട്ടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌. പാര്‍ട്ടികളില്‍ അവിവാഹിതരായ യുവതികളും യുവാക്കളുമാണു കൂടുതലായി പങ്കെടുത്തത്‌. യുവതികളെ സംഘത്തിലേക്ക്‌ ആകര്‍ഷിക്കാന്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യേക സംഘം സജീവമായിരുന്നു.

താല്‍പര്യമുള്ള യുവതികളെ കോഡ്‌ ഭാഷകളിലൂടെ വശീകരിച്ചെടുക്കുന്നതായിരുന്നു സംഘത്തിന്റെ രീതി. സംഘം നടത്തിയ പാര്‍ട്ടികളില്‍ ഉന്നതന്‍മാരും പങ്കെടുത്തിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്‌.

മൂന്നാറിലും കൊച്ചിയിലും സംഘം ലഹരി വിരുന്ന്‌ നടത്തി

കട്ടപ്പന: വാഗമണ്‍ വട്ടപ്പതാലിലെ ക്ലിഫ്‌ ഇന്‍ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയ സംഘം മൂന്നാറിലും കൊച്ചിയിലുമടക്കം സമാനമായ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top