×

സോണിയ ഗാന്ധിക്ക് 74 വയസ് – ‘ദീര്‍ഘകാലം ആരോഗ്യവതിയായിരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ’ – സോണിയാഗാന്ധിക്ക് നരേന്ദ്രമോഡിയുടെ ജന്മദിനാശംസ

ന്യൂഡല്‍ഹി: രാഷ്ട്രീയ എതിരാളിയായ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിക്ക് ആയുരാരോഗ്യ സൗഖ്യം നേര്‍ന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജന്മദിനാശംസ. ദീര്‍ഘകാലം ആരോഗ്യവതിയായിരിക്കാന്‍ ട്വിറ്റിലൂടെയാണ് ആശംസിച്ചത്. ‘ആരോഗ്യത്തോടെ ദീര്‍ഘകാലം വാഴാന്‍ ദൈവം അനുഗ്രഹിക്കട്ടെ.’ മോഡി കുറിച്ചു. കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷയ്ക്ക് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരിയും ആശംസ നേര്‍ന്നു.

 

हारेगा कोरोना, जीतेगा भारत: PM मोदी ने प्रणब मुखर्जी, सोनिया, मुलायम समेत  तमाम विपक्षी नेताओं से की चर्चा | PM Modi discusses Pranab Mukherjee, Sonia  Gandhi and other ...

സോണിയാഗാന്ധിക്ക് ബുധനാഴ്ച 74 വയസ്സാണ് തികഞ്ഞത്. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലും ഡല്‍ഹിയില്‍ കര്‍ഷകര്‍ നിലനില്‍പ്പിനായി പോരാട്ടം നടത്തുന്ന സാഹചര്യത്തിലും ജന്മദിനം ആഘോഷിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ തീരുമാനം.

 

Growing intolerance': Sonia to lead Congress march to Rashtrapati Bhawan  today | India News,The Indian Express

കേക്കു മുറിച്ചും മറ്റും മുമ്ബ് നടത്തയിരുന്നത് പോലെയുള്ള ജന്മദിനാഘോഷമൊന്നും ഇത്തവണ വേണ്ടതില്ലെന്ന് വിവിധ സംസ്ഥാനങ്ങളിലെ നേതാക്കള്‍ക്കും സോണിയ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേക്ക് സോണിയ എത്തിയിട്ട് ഇപ്പോള്‍ 19 വര്‍ഷമായി. കഴിഞ്ഞ വര്‍ഷം രാഹുല്‍ഗാന്ധി സ്ഥാനമൊഴിഞ്ഞതോടെയാണ് ഇടക്കാല പ്രസിഡന്റായി സോണിയ വീണ്ടും എത്തിയത്്

 

सोनिया गांधी से पूछा, मोदी को कितना जानती हैं, मिला ये जवाब | Former  Congress President Sonia Gandhi Attacks PM Narendra Modi In A Conclave -  Hindi Oneindia

 

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top