×

കുട്ടികള്‍ കുടിവെള്ളം കൈമാറുത് – സ്‌കൂളുകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: ജനുവരി ഒന്നിന് 10, പ്ലസ്ടു ക്ലാസ്സുകള്‍ക്കായി സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള ആരോഗ്യ മാര്‍ഗനിര്‍ദേശം പുറത്തിക്കി. സ്‌കൂളുകള്‍ തുറക്കുമ്ബോള്‍ 50 ശതമാനം കുട്ടികളെയാണ് അനുവദിക്കുക. മുന്നൂറിലധികം കുട്ടികളുള്ള സ്‌കൂളുകളില്‍ 25 ശതമാനം പേരെ മാത്രമേ ഒരേ സമയം അനുവദിക്കൂയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 10, പ്ലസ്ടു ക്ലാസ്സുകളിലെ പൊതു പരീക്ഷകള്‍ 2021 മാര്‍ച്ച്‌ 17 മുതല്‍ നടത്തുന്നതിന്റെ ഭാഗമായാണ് ക്ലാസ്സുകള്‍ തുടങ്ങുന്നത്.

ആദ്യത്തെ ആഴ്ച ഒരു ബെഞ്ചില്‍ ഒരു കുട്ടി മാത്രം എന്ന നിലയില്‍ ക്രമീകരിക്കണം. 10, പ്ലസ്ടു തലത്തില്‍ പ്രത്യേകം പ്രത്യേകമായി 300 കുട്ടികള്‍ വരെയുള്ള ഇടങ്ങളില്‍ ഒരു സമയം 50 ശതമാനം വരെ കുട്ടികള്‍ക്ക് ഹാജരാകാം. മാസ്‌ക്കും സാനിറ്റൈസറും നിര്‍ബന്ധം. കുട്ടികള്‍ കുടിവെള്ളം കൈമാറുകയോ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയോ ചെയ്യരുത്.

ആദ്യത്തെ ആഴ്ചയില്‍ രാവിലെ ഒമ്ബത് അല്ലെങ്കില്‍ 10 മണിക്ക് ആരംഭിച്ച്‌ 12 അല്ലെങ്കില്‍ ഒരു മണിക്ക് പൂര്‍ത്തിയാകുന്ന (പരമാവധി മൂന്നു മണിക്കൂര്‍) ആദ്യഘട്ടവും ആവശ്യമെങ്കില്‍ ഒരു മണിക്ക് അല്ലെങ്കില്‍ രണ്ട് മണിക്ക് തുടങ്ങി നാല് അല്ലെങ്കില്‍ അഞ്ച് മണിക്ക് അവസാനിക്കുന്ന രണ്ടാംഘട്ടവുമായി ക്ലാസ്സുകള്‍ ക്രമീകരിക്കണം. കുട്ടികള്‍ തമ്മില്‍ രണ്ട് മീറ്റര്‍ ശാരീരികഅകലം പാലിക്കണം. ഇതിനായി ആവശ്യമെങ്കില്‍ മറ്റു ക്ലാസ് റൂമുകള്‍ കൂടി ഉപയോഗപ്പെടുത്തണം.

കൊറോണ രോഗബാധിതര്‍ (കുട്ടികള്‍, അധ്യാപകര്‍, മറ്റ് ജീവനക്കാര്‍), രോഗലക്ഷണങ്ങളുള്ളവര്‍, ക്വാറന്റൈനിലുള്ളവര്‍ എന്നിവര്‍ ആരോഗ്യ വകുപ്പ് നിശ്ചയിച്ച ദിവസങ്ങള്‍ക്കു ശേഷം മാത്രമേ എത്താവൂ. കൊറോണ പോസിറ്റീവ് ആയ രോഗികളുടെ വീടുകളില്‍ നിന്ന് സ്‌കൂളുകളില്‍ വരാതിരിക്കുന്നതാണ് അഭികാമ്യം. സ്‌കൂളുകളില്‍ മതിയായ അണുനശീകരണം ഉറപ്പു വരുത്തണം. സ്‌കൂളുകളില്‍ മാസ്‌ക്, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍, സാനിറ്റൈസര്‍, സോപ്പ് തുടങ്ങിയവ സജ്ജീകരിക്കണം.

സ്റ്റാഫ് റൂമിലും അധ്യാപകര്‍ക്ക് നിശ്ചിത അകലം പാലിച്ചു കൊണ്ടുള്ള ഇരിപ്പിടങ്ങള്‍ ക്രമീകരിക്കണം. കുടിവെള്ളം ലഭ്യമാകുന്ന സ്ഥലം, കൈകള്‍ കഴുകുന്ന സ്ഥലം, വാഷ്‌റൂം തുടങ്ങിയ സ്ഥലങ്ങളിലും കൊറോണ പ്രോട്ടോക്കോള്‍ പാലിക്കുന്നതിനായി നിശ്ചിത അകലത്തില്‍ അടയാളപ്പെടുത്തലുകള്‍ വരുത്തണം. ആരോഗ്യ പരിശോധനാ സൗകര്യമൊരുക്കണം. സ്‌കൂള്‍ വാഹനത്തിനുള്ളിലും മറ്റു വാഹനങ്ങളിലും സാമൂഹികഅകലം പാലിക്കണം. സ്‌കൂള്‍ വാഹനങ്ങളില്‍ പ്രവേശിക്കുന്നതിനു മുമ്ബ് തെര്‍മല്‍ സ്‌ക്രീനിങ് നടത്തണം. വാഹനങ്ങള്‍ക്കുള്ളില്‍ മാസ്‌ക് നിര്‍ബന്ധമാക്കണം, നിര്‍ദേശങ്ങളില്‍ പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top