×

ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി തേടി ഫൈസര്‍ കമ്ബനി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി തേടി ഫൈസര്‍ കമ്ബനി. അനുമതി നല്‍കണമെന്നഭ്യര്‍ത്ഥിച്ച്‌ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് അപേക്ഷ നല്‍കി.

ഫൈസന്‍ വാക്‌സിന് ബ്രിട്ടന്‍ അനുമതി നല്‍കിയിരുന്നു. 95 ശതമാനം വിജയിച്ച വാക്‌സിനാണ് ഫൈസറിന്റേത്. ഈ വാക്‌സിന്‍ അടുത്തയാഴ്ച മുതല്‍ ജനങ്ങളില്‍ വിതരണം ചെയ്യാനാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്.

അടിയന്തര ഉപയോഗത്തിന് അനുമതി തേടുന്ന ആദ്യ ഇന്ത്യന്‍ ഫാര്‍മസിയാണ് ഫൈസര്‍ ഇന്ത്യ. യു.കെയിലും ബഹൈറനിലും അനുമതി ലഭിച്ചതിന് പിന്നാലെയാണ് കമ്ബനി അനുമതിക്കായി ഡ്രഗ്‌സ് കണ്‍ട്രോളറെ സമീപിച്ചിരിക്കുന്നത്. വാക്‌സിന്‍ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. അതേസമയം ഫൈസര്‍ വാക്‌സിന്‍ ഇന്ത്യയില്‍ പരീക്ഷണം നടത്തുന്നില്ല.

അമേരിക്കന്‍ കമ്ബനിയായ ഫൈസര്‍, ജര്‍മന്‍ ഔഷധ കമ്ബനിയായ ബയോടെക്കുമായി ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചത്. ഫൈസറിന്റെ വാക്‌സിന്‍ നെഗറ്റീവ് 70 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കേണ്ടതിനാല്‍ ഇന്ത്യ പോലുള്ള വലിയ ജനസംഖ്യയുള്ള രാജ്യങ്ങളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് വെല്ലുവിളിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top