×

പുറപ്പുഴ പഞ്ചായത്തില്‍ കൈപ്പത്തിക്ക് 5 സീറ്റ – യുഡിഎഫില്‍ ഇത്തവണ ധാരണ ; LDF, UDF, NDA മുന്നണികളും നാളെ ലിസ്റ്റ് പുറത്തിറക്കും

പുറപ്പുഴ : പഞ്ചായത്തില്‍ യുഡിഎഫില്‍ ധാരണ. 5 വര്‍ഷം മുമ്പ് നടന്ന നേര്‍ക്ക് നേര്‍ പോരാട്ടത്തില്‍ കൈപ്പത്തി സ്ഥാനാര്‍ത്ഥികള്‍ രണ്ട് സീറ്റ് മാത്രമേ കരസ്ഥമാക്കിയുള്ളൂ. ഈ രണ്ട് സിറ്റിന് പുറമേ അധികമായി മൂന്ന് സീറ്റ് കൂടി നല്‍കാന്‍ തത്വത്തില്‍ ധാരണയായി. കൂടാതെ വൈസ് പ്രസിഡന്റ് സ്ഥാനവും കോണ്‍ഗ്രസിന് വിട്ട് നല്‍കിയേക്കും. 9 സീറ്റുണ്ടായിരുന്ന കേരള കോണ്‍ഗ്രസ് മുന്നണി ധാരണ പാലിക്കാനായിട്ട് ഒരു സീറ്റ് ത്യജിച്ചിരിക്കുകയാണ്.

കഴിഞ്ഞതവണ ജോസഫ് വിഭാഗവും കോണ്‍ഗ്രസും നേര്‍ക്ക് നേര്‍ മല്‍സരിച്ചിരുന്നു. എന്നാല്‍ ഇന്നലെ നടന്ന യുഡിഎഫ് ഉന്നതാധികാരയോഗത്തില്‍ 5 സീറ്റില്‍ ധാരണയായിരിക്കുകയാണ്. എട്ട് സീറ്റില്‍ ജോസഫ് പക്ഷ സ്ഥാനാര്‍ത്ഥികള്‍ മല്‍സരിക്കും.

യുഡിഎഫിന്റെ 13 സ്ഥാനാര്‍ത്ഥികളുടെ പേര് വിവരങ്ങള്‍ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പ്രഖ്യാപിക്കുമെന്ന് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥികള്‍ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് സിപിഎം നേതാക്കള്‍ അറിയിച്ചു. സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടികയായെങ്കിലും ഘടകകക്ഷികളുടെ സീറ്റുകളായ ജനാധിപത്യകേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എന്നിവരുടെ സ്ഥാനാര്‍ത്ഥികളിന്‍മേലാണ് ഇന്ന് ചര്‍ച്ച നടക്കുന്നത്.

ബിജെപിയുടെ 13 സ്ഥാനാര്‍ത്ഥികളുടെ പേര് വിവരം തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top