×

പതിനാലുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ പോക്‌സോ കേസ് ; വിവാഹിതനായ പ്രതി ജയിലില്‍ തൂങ്ങി മരിച്ചു

ചാവക്കാട് : പതിനാലുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി ജയിലില്‍ തൂങ്ങി മരിച്ചു. ചാവക്കാട് സബ് ജയിലിലെ റിമാന്‍ഡ് തടവുകാരനെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

കുട്ടനെല്ലൂര്‍ സ്വദേശി ബെന്‍സനാ(22)ണ് മരിച്ചത്. വിവാഹിതനായ ഇയാള്‍ പതിനാലുകാരിയെ പ്രണയം നടിച്ച്‌ കൂട്ടിക്കൊണ്ടുപോയ ശേഷം പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ജയിലിലെ കോണ്‍ഫറന്‍സ് മുറിയ്ക്കുള്ളില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. ബെന്‍സന്റെ ഭാര്യ നേരത്തെ ജീവനൊടുക്കിയിരുന്നു. ചാവക്കാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top