×

ശബരിമല ; പതിനെട്ടാംപടിയില്‍ ഇനി പോലീസ് ദേഹത്ത് സ്പര്‍ശിക്കരുതെന്ന നിര്‍ദേശം.

കൊല്ലം : കോവിഡ് പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഇനി പതിനെട്ടാംപടിയില്‍ പോലീസ്, ഭക്തരെ പിടിച്ചുകയറ്റില്ല. പതിനെട്ടാം പടിയിലും പരിശോധനാ കേന്ദ്രങ്ങളിലുമടക്കം ഒരിടത്തും തീര്‍ഥാടകരുടെ ദേഹത്ത് സ്പര്‍ശിക്കരുതെന്നാണ് നിര്‍ദേശം.

പോലീസുകാര്‍ക്ക് പി.പി.ഇ.കിറ്റ് ധരിക്കാനും നിര്‍ദേശമുണ്ട്. കൂടാതെ, വരിനില്‍ക്കുന്ന തീര്‍ഥാടകരെ നിയന്ത്രിക്കാന്‍ വടം ഉപയോഗിക്കരുതെന്നും പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവയ്ക്കുപുറമേ മകരവിളക്ക് ദര്‍ശനത്തിന് മറ്റ് കേന്ദ്രങ്ങളില്‍ക്കൂടി സൗകര്യമൊരുക്കണമെന്നും പ്രത്യേക നിര്‍ദേശമുണ്ട്. പ്രദേശത്തെ ചെറുകച്ചവടക്കാരുടെ കടന്നുകയറ്റം പൂര്‍ണമായും തടയാനും നിര്‍ദേശമുണ്ട്.

എരുമേലിയില്‍നിന്ന്‌ പമ്ബയിലേക്ക് പരമ്ബരാഗത പാതയിലൂടെ പോകുന്ന തീര്‍ഥാടകര്‍ പമ്ബയില്‍ വൈകീട്ട് അഞ്ചുമണിക്ക് എത്തുന്നതരത്തില്‍ മാത്രമേ യാത്രയനുവദിക്കാവൂ എന്നും അഞ്ചുമണിക്കുശേഷം ഈ പാതയിലൂടെ ആരെങ്കിലും പോയാല്‍ അവരെ തടഞ്ഞ് രാത്രി തങ്ങാന്‍ സൗകര്യം നല്‍കണമെന്നും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top