×

ആയിരം കോടി രൂപയുടെ വര്‍ക്ക് പാലാരിവട്ടം കോണ്‍ട്രാക്ടര്‍ക്ക് ഇടത് സര്‍ക്കാര്‍ നല്‍കി – രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ്

തിരുവനന്തപുരം: മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് ജനശ്രദ്ധ തിരിക്കാനെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സര്‍ക്കാരും സിപിഎമ്മുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ഗുരുതര ക്രമക്കേടുകളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണ് അറസ്‌റ്റെന്ന് അദേഹം കുറ്റപ്പെടുത്തി.

ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്ത നടപടി തികച്ചും രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോട് കൂടിയാണ്. മുഖ്യമന്ത്രിയുടെ ഇംഗിതത്തിന് അനുസരിച്ച്‌ മാത്രം പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സിയായി വിജിലന്‍സ് അധ:പതിച്ചുവെന്നും മുല്ലപ്പള്ളി ആരോപിച്ചു.

ഒരു അഴിമതിയേയും കോണ്‍ഗ്രസ് ന്യായീകരിക്കില്ലെന്നും, കുറ്റം ചെയ്തവരെ കണ്ടെത്തുകയും ശിക്ഷിക്കുകയും വേണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. പാലാരിവട്ടം പാലം നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത കമ്ബനി ഗുരുതര വീഴ്ച വരുത്തിയിട്ടും എന്തുകൊണ്ട് കരിമ്ബട്ടികയില്‍ പെടുത്തിയില്ലായെന്നും മുല്ലഎ‌എള്ളി ചോദ്യമുയര്‍ത്തി.

ഇടതു സര്‍ക്കാര്‍ ആയിരം കോടിയിലധികം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതേ കമ്ബനിക്ക് നല്‍കുകയും ചെയ്തുവെന്നും മുല്ലപ്പള്ളി ചുണ്ടിക്കാട്ടി.

ഈ കമ്ബനിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടകുളിലും സിബിഐ അന്വേഷണം നടത്തണമെന്നും മുല്ലപ്പള്ളി ആവശ്യമുയര്‍ത്തി

പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ത്തി ഗുരുതരമായ മറ്റ് അഴിമതികളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം കേരളീയ പൊതുസമൂഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top