×

മൊബൈലില്‍ ചാറ്റ് ചെയ്യുന്നത് അമ്മ വിലക്കി ; മകള്‍ തൂങ്ി മരിച്ചു സംഭവം നെടുങ്കണ്ടത്ത്

നെടുങ്കണ്ടം: വാട്‌സ് ആപ്പില്‍ ചാറ്റ് ചെയ്യുന്നതിന്റെ പേരില്‍ അമ്മ ശകാരിച്ച പെണ്‍കുട്ടിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണു സംഭവം.

കഴിഞ്ഞ ദിവസം പെണ്‍കുട്ടി മൊബൈലില്‍ കൂടുതല്‍ സമയം ചെലവഴിച്ചത് അമ്മയുടെ ശ്രദ്ധയില്‍പെട്ടതോടെ അമ്മ ഫോണ്‍ വാങ്ങി വയ്ക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇതിനിടയില്‍ അലമാരിയില്‍ നിന്നു താഴെ വീണ് ഫോണ്‍ തകരാറിലായി.

പെണ്‍കുട്ടിയുടെ സഹോദരന്‍ ഫോണ്‍ നന്നാക്കി നല്‍കിയെങ്കിലും വാട്‌സാപ് ആപ്ലിക്കേഷന്‍ ഫോണില്‍ നിന്നു നീക്കം ചെയ്തു. ഇതിന്റെ പേരില്‍ 2 ദിവസമായി പെണ്‍കുട്ടി വീട്ടില്‍ ആരോടും സംസാരിക്കുന്നുണ്ടായില്ല. തിങ്കളാഴ്ച വൈകിട്ട് അമ്മ പുറത്തേക്കു പോയ സമയത്താണു ജീവനൊടുക്കിയത്. നെടുങ്കണ്ടം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top