×

തട്ടിയെടുത്ത 28.75 ലക്ഷം പലിശ സഹിതം തിരിച്ചുനല്‍കി; കുമ്മനം പ്രതിയായ സാമ്ബത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കി

ആറന്‍മുള: ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രതിയായ സാമ്ബത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കുന്നു. പരാതിക്കാരനായ ഹരികൃഷ്ണനില്‍ നിന്ന് പ്രതികള്‍ തട്ടിയെടുത്ത 28.75 ലക്ഷം രൂപ മടക്കി നല്‍കി. എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ ഹരികൃഷ്ണന്‍ ഹൈക്കോടതിയെ സമീപിക്കും.

കഴിഞ്ഞ മാസം 21നാണ് കുമ്മനം അടക്കം 9 പേരെ പ്രതി ചേര്‍ത്ത് ആറന്‍മുള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ കുമ്മനം രാജശേഖരന്‍ അഞ്ചാം പ്രതിയാണ്. പരാതിക്ക് ആധാരമായ സംഭവങ്ങള്‍ ഒന്നും രണ്ടും പ്രതികളുമായി സംസാരിച്ച്‌ ഒത്തുതീര്‍പ്പാവുകയും ലഭിക്കാനുള്ള മുഴുവന്‍ തുകയും പലിശ സഹിതം തിരികെ ലഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ പരാതി പിന്‍വലിക്കുന്നതായി ഹരികൃഷ്ണന്‍ ആറന്‍മുള പോലീസിന് നല്‍കിയ കത്തില്‍ വ്യക്തമാക്കി.

എന്നാല്‍ കേസ് നടപടികളുമായി മുന്നോട്ട് പോകുന്നതിനാലാണ് എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരികൃഷ്ണന്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. പുതുതായി തുടങ്ങുന്ന പേപ്പര്‍ കമ്ബനിയില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 28.75 ലക്ഷം രൂപ കബളിപ്പിച്ചുവെന്നാണ് ഹരികൃഷ്ണന്റെ പരാതി. കുമ്മനവും മുന്‍ പി.എ പ്രവീണും അടക്കമുള്ള പത്ത് പേരാണ് കേസിലെ പ്രതികള്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top