×

ജമ്മുകശ്മീര്‍ നുഴഞ്ഞു കയറ്റശ്രമം; ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് വീരമൃത്യൂ, രണ്ട് ഭീകരരെ കൊലപ്പെടുത്തി

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍. കുപ്‌വാര മാചില്‍ സെക്ടറില്‍ നുഴഞ്ഞു കയറാനുള്ള ശ്രമം ഇല്ലാതാക്കിയതോടെ ഭീകരര്‍ സുരക്ഷാ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഒരു ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ നാല് സൈനികര്‍ വീരമൃത്യു വരിച്ചു. ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് ഇനിയും ഭീകര സാന്നിധ്യമുള്ളതായി സംശയമുണ്ട്. സുരക്ഷാ സൈന്യം ഇവിടെ പരിശോധന നടത്തി വരികയാണ്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടികൂടിയിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഹിസ്ബുള്‍ കമാന്‍ഡറെ സുരക്ഷാ സൈന്യം കഴിഞ്ഞ ദിവസം പിടികൂടി കൊലപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് അതിര്‍ത്തിയില്‍ വീണ്ടും നുഴഞ്ഞുകയറ്റം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശ്രീനഗറില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈയ്ഫുള്ള എന്ന ഭീകരനെയാണ് സുരക്ഷാസേന വധിച്ചത്. മേഖലയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലും ഇയാളായിരുന്നെന്ന് സുരക്ഷാ സൈന്യം അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top