×

സ്വര്‍ണവില മുന്നോട്ടു തന്നെ ;നാലു ദിവസംകൊണ്ട് കൂടിയത് 720 രൂപ

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധന. കഴിഞ്ഞ നാലു ദിവസം കൊണ്ട് കൂടിയത് 720 രൂപയാണ്.

വെള്ളിയാഴ്ച പവന് 320 രൂപകൂടി 38,400 രൂപയായി. 4,800 രൂപയാണ് ഗ്രാമിന്റെ വില.
ആഗോള വിപണിയില്‍ കഴിഞ്ഞ ദിവസം വില കുത്തനെ ഉയര്‍ന്നെങ്കിലും പിന്നീട് കുറഞ്ഞിരുന്നു.

ഡോളര്‍ കരുത്താര്‍ജിച്ചതും ജോ ബൈഡന്‍ വിജയത്തിലേയ്ക്ക് അടുത്തതുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. 1,940 ഡോളര്‍ നിലവാരത്തിലാണ് ആഗോള വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top