×

“ഞാനും അനിതയും അപ്പൂപ്പനും അമ്മൂമ്മയുമായ വിവരം സ്‌നേഹപൂര്‍വ്വം അറിയിക്കുന്നു.” – എഫ്‌.ബിയില്‍ സന്തോഷം പങ്കിട്ട്‌ ചെന്നിത്തല

കൊച്ചി : താന്‍ മുത്തച്‌ഛനായതിന്റെ സന്തോഷം ഫെയ്‌സ്‌ബുക്കിലൂടെ പങ്കുവച്ച്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. വ്യക്‌തിപരമായി ഒരു സന്തോഷ വാര്‍ത്ത എന്നാണ്‌ അദ്ദേഹം ഫെയ്‌സ്‌ബുക്കില്‍ കുറിച്ചത്‌.
“ഞങ്ങളുടെ കുടുംബത്തില്‍ ഒരു പുതിയ അംഗം എത്തി. മകന്‍ ഡോ. രോഹിത്തിന്റെയും ഡോ. ശ്രീജയുടെയും മകനാണു പുതിയ അംഗം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഞാനും അനിതയും അപ്പൂപ്പനും അമ്മൂമ്മയുമായ വിവരം സ്‌നേഹപൂര്‍വ്വം അറിയിക്കുന്നു”.
ചെന്നിത്തലയുടെ ഈ പോസ്‌റ്റ്‌ വൈറലായി. നിരവധിപേരാണ്‌ അഭിനന്ദനങ്ങളുമായെത്തിയത്‌. ഇതോടെ അനുയായികളും രാഷ്‌ട്രീയ എതിരാളികളും കമന്റുകളുമായി അണിനിരന്നു. നേതാക്കളുടെ മക്കളെയും കൊച്ചുമക്കളെയുംക്കുറിച്ചായി ചര്‍ച്ചയും സംവാദവും. ചെന്നിത്തലയുടെ മാതൃകാ കുടുംബ ജീവിതത്തെ പുകഴ്‌ത്തിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ആരാധകരുടെ കമന്റുകളിലേറെയും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top