×

“അഹമ്മദ് പട്ടേലിന്റെ മകനുമായി സംസാരിച്ചു. – ആത്മാവിന് ശാന്തി ലഭിക്കട്ടെ'” – വിയോഗത്തില്‍ ഖേദിക്കുന്നതായും പ്രധാനമന്ത്രി

ന്യൂദല്‍ഹി : കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ അഹമ്മദ് പട്ടേല്‍ വഹിച്ച പങ്ക് എന്നും ഓര്‍മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഹമ്മദ് പട്ടേലിന്റെ മരണത്തെ തുടര്‍ന്ന് അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ള ട്വിറ്റര്‍ സന്ദേശത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

‘അഹമ്മദ് പട്ടേലിന്റെ വിയോഗത്തില്‍ ഖേദിക്കുന്നു. വര്‍ഷങ്ങളോളം അദ്ദേഹം സമൂഹത്തെ സേവിച്ചു. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് എന്നും ഓര്‍മ്മിക്കപ്പെടും. അഹമ്മദ് പട്ടേലിന്റെ മകനുമായി ഫോണില്‍ സംസാരിച്ചു. മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ’ എന്നായിരുന്നു മോദിയുടെ ട്വീറ്റ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top