×

പാസ്വാന്‍ വിടവാങ്ങി – ശിവസേനയും അകാലിദളും ഇപ്പോള്‍ ഇല്ല – മോദിയുടെ 51 അംഗ ക്യാബിനറ്റില്‍ ഇനി ഉള്ളത് ബിജെപിക്കാര്‍ മാത്രം

ന്യൂഡല്‍ഹി: ലോക് ജന്‍ശക്തി പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാന്റെ മരണത്തോടെ എന്‍.ഡി.എ സര്‍ക്കാരിന്റെ ക്യാബിനറ്റില്‍ ബി.ജെ.പി ഇതര മന്ത്രിമാരുടെ സാന്നിദ്ധ്യമില്ലാതായി.

അടുത്തിടെ കര്‍ഷക ബില്ലില്‍ പ്രതിഷേധിച്ച്‌ ശിരോമണി അകാലി ദള്‍ അംഗം ഹര്‍സിമ്രത് കൗര്‍ മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. ഇതോടെ 51 അംഗങ്ങളുള്ള മന്ത്രിസഭയില്‍ പാസ്വാന്‍ മാത്രമായിരുന്നു ഏക ബി.ജെ.പി ഇതര മന്ത്രി.

 

ശിവസേനയില്‍ നിന്നുള്ള അനന്ത് ഗീതയ്ക്കും, അകാലിദളിന്റെ ഹര്‍സിമ്രത് കൗറിനും,എല്‍.ജെ.പി പാര്‍ട്ടി നേതാവായ രാംവിലാസ് പാസ്വാനുമായിരുന്നു നറുക്ക് വീണത്. ബി.ജെ.പിയും ശിവസേനയും തെറ്റിപിരിഞ്ഞതോടെ ഉദ്ധത് താക്കറെയുടെ നിര്‍ദ്ദേശം അനുസരിച്ച്‌ അനന്ത് ഗീത രാജിവച്ചിരുന്നു.

 

സാമൂഹിക നീതി വകുപ്പ് സഹ മന്ത്രിയായിരുന്നു രാം വിലാസ് പാസ്വാന്‍.കേന്ദ്രത്തിലെ ഒരു സഖ്യസര്‍ക്കാരിന്റെ ക്യാബിനറ്റില്‍ ഒരു പാര്‍ട്ടിയില്‍ നിന്നുള്ള അംഗങ്ങള്‍ മാത്രമാവുന്നത് 1977 ന് ശേഷം ആദ്യമായിട്ടാണ്. കഴിഞ്ഞ വര്‍ഷമാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള 24 രാഷ്ട്രീയ പാര്‍ട്ടികളുള്‍ക്കൊള്ളുന്ന സര്‍‌ക്കാര്‍ വീണ്ടും അധികാരത്തിലേറിയത്. സഖ്യ കക്ഷികള്‍ക്ക് മൂന്ന് സ്ഥാനങ്ങളാണ് നല്‍കിയിരുന്നത്.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top