×

ആന്റണി രാജുവിനെ കൂടെ കൂട്ടാന്‍ തന്ത്രങ്ങളുമായി ജോസ് കെ മാണി -എന്‍സിപിയുടെ കുട്ടനാടും  മന്ത്രി രാമകൃഷ്ണന്റെ പേരാമ്പ്രയും ഇരിങ്ങാലക്കുടയും എല്‍ഡിഎഫ് വിട്ടുകൊടുക്കില്ല – ധാരണകള്‍ ഇങ്ങനെ

സീറ്റുകള്‍ സംബന്ധിച്ചുള്ള ഏകദേശ ധാരണ എല്‍എഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍, കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എന്നിവരുടെ നേതൃത്വത്തില്‍ അന്തിമ ചര്‍ച്ച പൂര്‍ത്തിയായി. പാലായ്ക്കു പുറമേ കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, ചങ്ങനാശേരി സീറ്റുകള്‍ കോട്ടയം ജില്ലയില്‍ കേരള കോണ്‍ഗ്രസിന് (എം) ലഭിക്കും. സുരേഷ് കുറുപ്പ് വിജയിച്ച ഏറ്റുമാനൂര്‍ സീറ്റ് സിപിഎം വിട്ടുകൊടുക്കില്ല. പാല സീറ്റ് വിട്ടു കൊടുക്കുന്നതില്‍ എന്‍സിപിക്ക് എതിര്‍പ്പുണ്ടെങ്കിലും മാണി സി കാപ്പന് പകരം പദവി നല്‍കിയാല്‍ മതിയെന്നാണ് സിപിഎം നിലപാട്.

നേരത്തെ കേരളാ കോണ്‍ഗ്രസ് മത്സരിച്ച പേരാമ്ബ്ര സീറ്റിന്് പകരം കേരളാ കോണ്‍ഗ്രസിന് കുറ്റ്യാടി സീറ്റ് നല്‍കാനാണ് ധാരണം. യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് (എം) മത്സരിച്ചിരുന്ന സീറ്റായിരുന്നു പേരാമ്ബ്ര. ഇവിടെ കേരളാ കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി ശക്തമായി മത്സരമായിരുന്നു കാഴ്‌ച്ചവെച്ചത്. കേരളാ കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി ഇഖ്ബാല്‍ ടി പി രാമകൃഷ്ണനുമായി ശക്തമായ മത്സരം കാഴ്‌ച്ചവെച്ചു. കുറ്റ്യാടിയില്‍ ആകട്ടെ ലീഗിലെ പാറക്കല്‍ അബ്ദള്ള ആയിരത്തോളം വോട്ടുകള്‍ക്കാണ് വിജയിച്ചത്. കെ കെ ലതികയെയാണ് പരാജയപ്പെടുത്തിയത്. ഈ പേരാമ്ബ്ര മണ്ഡലം ഇഖ്ബാലിനായി വിട്ടു നല്‍കാനാണ് സിപിഎം സമ്മതം അറിയിച്ചിരിക്കുന്നത്.

ഇരിങ്ങാലക്കുടയ്ക്കു പകരം മറ്റൊരു സീറ്റാണ് സിപിഎമ്മിന്റെ വാഗ്ദാനം. നിലവില്‍ ഇരിങ്ങാലക്കുട സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ്. തൊടുപുഴയില്‍ പി.ജെ. ജോസഫിനെതിരെ കേരള കോണ്‍ഗ്രസ് (എം) മത്സരിക്കണമെന്നാണ് സിപിഎമ്മിന്റെ നിര്‍ദ്ദേശം. റോഷി അഗസ്റ്റിന്‍ വിജയിച്ച ഇടുക്കി സീറ്റും ലഭിക്കും. അതേസമയം കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസ് വിട്ടുകൊടുക്കും. കുട്ടനാട്ടില്‍ കേരളാ കോണ്‍ഗ്രസിന് നിര്‍ത്താന്‍ പാകത്തിന് സ്ഥാനാര്‍ത്ഥികളില്ല. പാലായ്ക്കു പുറമേ എന്‍സിപിയുടെ രണ്ടാമത്തെ സീറ്റും കേരള കോണ്‍ഗ്രസിനു നല്‍കാനാവില്ലെന്നാണ് സിപിഎം നിലപാട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top