×

പി ജെ ജോസഫിന്റെ കോവിഡ് റിസല്‍ട്ട് ലഭിച്ചു – ഫലം ഇങ്ങനെ

തൊടുപുഴ : കഴിഞ്ഞ ഒരാഴ്ചക്കാലമായി പുറപ്പുഴയിലെ വീട്ടില്‍ ഡോക്ടമാരുടെ നിര്‍ദ്ദേശപ്രകാരം ക്വാറന്റൈന്‍ ആയിരുന്നു തൊടുപുഴ എംഎല്‍എ.പി ജെ ജോസഫ്. ഇന്നലെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ എത്തി സ്രവം പരിശോധനയ്ക്ക് നല്‍കി. പരിശോധനയില്‍ കോവിഡ് നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചു.

പി ജെ ജോസഫ് കൂടുതല്‍ ശക്തനാകുന്നു.
ജോസഫ് പുതുശേരിയും നിരവധി നേതാക്കളും ത്രിതല പഞ്ചാത്ത് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നൂറു കണക്കിന് പ്രവര്‍ത്തകരും ജോസ് കെ മാണിയെ ഉപേക്ഷിച്ച് പി ജെ ജോസഫ് നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ ജോസഫ് പക്ഷത്തിന് മധ്യതിരുവിതാംകൂറില്‍ ശക്തമായ അടിത്തറയാണ് ഉണ്ടായിരിക്കുന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. വരുന്ന തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി നിരവധി പ്രവര്‍ത്തകരും നേതാക്കളും ജോസ് കെമാണിയെ കൈവിട്ട് ജോസഫ് പക്ഷത്തിലേത്തിയിരിക്കുന്നത്.
ജോസ് കെ മാണിയുടേ എല്‍ഡിഎഫ് പ്രവേശനത്തോട് ക്രൈസ്തവ സഭയും വലിയ ആവേശം കാണിച്ചിട്ടില്ല. മാണി സാറിന്റെ സന്തത സഹചാരികളായ മുന്‍ എംഎല്‍എ മാര്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകരാണ് ജോസഫ് പക്ഷത്തിലേക്ക് ചേക്കേറാന്‍ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതോടെ കേരളത്തില്‍ പി ജെ ജോസഫ് നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസാണ് യഥാര്‍ത്ഥ പാര്‍ട്ടിയെന്ന് ജനങ്ങള്‍ വിലയിരുത്തുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top