×

തൊടുപുഴയ്ക്ക് കോവിഡ് പ്രതിരോധത്തിന് 100 ലക്ഷം രൂപ അനുവദിച്ചത് പി ജെ ജോസഫിന്റെ ശ്രമഫലമായി

തൊടുപുഴ : നിയോജകമണ്ഡലത്തിലെ കോവിഡ് ചികില്‍സയ്ക്ക് 100 ലക്ഷം രൂപ പി ജെ ജോസഫിന്റെ ഇടപെടലിനെ തുടര്‍ന്ന് ലഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും, ധനകാര്യമന്ത്രി തോമസ് ഐസക്കും മുന്‍ മന്ത്രികൂടിയായ പി ജെ ജോസഫും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് 100 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. ഈ തുക കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ചെലവഴിക്കാനുള്ള പ്രത്യേക അനുമതി പി ജെ ജോസഫ് വാങ്ങിയെടുത്തു. ഈ ഫണ്ട് ചെലവഴിക്കുന്നതിനുള്ള ഉത്തരവാദിത്വം ജില്ലാ കളക്ടര്‍ എച്ച് ദിനേശനെ സര്‍ക്കാര്‍ ഏല്‍പ്പിച്ചു. ഈ തുക കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് മാത്രമാണ്.

 

ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ട മുഴുവന്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ഈ പണമാണ് വിനിയോഗിച്ചത്. കളക്ടറുടെ അനുമതിയോടെ ഈ ഫണ്ട് ചെലവഴിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് തൊടുപുഴ നിയോജകമണ്ഡലത്തില്‍ മാത്രമാണ്. ഈ കോവിഡ് – 19 പ്രവര്‍ത്തനത്തിന് ഒട്ടേറോ മുമ്പോട്ട് പോവാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ ഫണ്ട് ഉള്‍പ്പെടെ ഉപയോഗിച്ചാണ് ഉത്രം റെസിഡന്‍സിയില്‍ ഫ്സ്റ്റ് ലൈന്‍ കോവിഡ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിച്ചത്.
ഈ രീതിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തന രംഗത്ത് തൊടുപുഴ നിയോജകമണ്ഡലത്തിന് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കാന്‍ സാധിച്ചിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top